06:32pm 09 November 2026
NEWS
വാർഷികാഘോഷവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
31/05/2025  09:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാർഷികാഘോഷവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
HIGHLIGHTS

സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്താമത് വാർഷിവും പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസും  ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്‌ഘാടനം ചെയ്യുന്നു

ആലുവ : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താമത് വാർഷികാഘോഷവും ബോധവൽക്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, സംഘടിപ്പിച്ചു. ചൂർണിക്കര  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്‌ഘാടനം ചെയ്തു. സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ ചെയർമാൻ  .കെ എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.  പഠനോപകരണ വിതരണം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്   ഗ്രേസി വർഗീസ്  നിർവഹിച്ചു. ആന്റി ഡ്രഗ്‌സ് മൂവ്മെന്റ് ജില്ലാ  കോർഡിനേറ്ററും   സൈക്കോളജിസ്റ്റുമായ കെ എം സുബൈദ   ബോധവത്കരണ ക്ലാസ്സെടുത്തു., രഞ്ജിത്ത് കുമാർ ജി , ഷാജി ഇടപ്പള്ളി, ജെൻസി  അനിൽ , ഡോ  അനിൽകുമാർ നായർ, സി പി  നാസർ ,രഹൻ രാജ്, മുഹമ്മദ് റഫീഖ്,ഗഫൂർ ആലുവ, ബിന്ദു ഷാജി, ആനി വർഗീസ്, സജിനി തമ്പി, തുടങ്ങിയവർ സംസാരിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img