07:07am 13 November 2026
NEWS
അമൃത് ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് കൊച്ചി എയർപോർട്ട് ഡ്യൂട്ടി ഫ്രീ ലോഞ്ചിൽ പുറത്തിറക്കി.
19/02/2026  03:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അമൃത് ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് കൊച്ചി എയർപോർട്ട് ഡ്യൂട്ടി ഫ്രീ ലോഞ്ചിൽ പുറത്തിറക്കി

മോണിക്ക അൽകോബേവ് ലിമിറ്റഡുമായി സഹകരിച്ച്, അമൃത് ഡിസ്റ്റിലറീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ലോ‍ഞ്ചിൽ ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് വിസ്കിയായ 'അമൃത് കൊച്ചിൻ ഡ്യൂട്ടി ഫ്രീ എക്സ്ക്ലുസീവ്' പുറത്തിറക്കി. ചോക്ലേറ്റിന്റെയും ഡ്രൈ ഫ്രൂട്ട്‌സിന്റെയും സുഗന്ധത്തോടും സിൽക്കി ടെക്‌സ്‌ചറോടും കൂടിയ പുതിയ ഉൽപ്പന്നം ആഗോള യാത്രാ റീട്ടെയിൽ ഓഫറുകളിൽ ഏറ്റവും മികച്ചത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അമൃത് ഡിസ്റ്റിലറീസ് അറിയിച്ചു.

സവിശേഷമായ എക്സ്-ബർബൺ, എക്സ്-ഷെറി കാസ്കുകളിൽ നിന്നും അമൃതിന്റെ മാസ്റ്റർ ഡിസ്റ്റിലർ തിരഞ്ഞെടുത്ത് രൂപം നൽകിയ ഉൽപ്പന്നത്തിന് 48% എബിവിയാണുള്ളത്. കേരളത്തിന് മാത്രമായുള്ള ലിമിറ്റഡ് എഡിഷൻ ബ്രാൻഡിന്റെ ലേബലിൽ കളരിപ്പയറ്റ്, ഹൗസ് ബോട്ടുകൾ, തേയിലത്തോട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നതായി അമൃത് ഡിസ്റ്റിലറീസ് അറിയിച്ചു.

ആഗോള ഉപഭോക്താക്കൾക്ക് വ്യത്യസ്ത നൽകാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് 'അമൃത് കൊച്ചിൻ ഡ്യൂട്ടി ഫ്രീ എക്സ്ക്ലുസീവ്' സിംഗിൾ മാൾട്ട് അവതരിപ്പിക്കുന്നതെന്ന് അമൃത് ഡിസ്റ്റിലറീസ് എംഡി രക്ഷിത് ജാഗ്ദലെ പറഞ്ഞു. അമൃത് ഡിസ്‌റ്റിലറീസുമായി സഹകരിച്ച് കൊച്ചിൻ ഡ്യൂട്ടി ഫ്രീ എക്‌സ്‌ക്ലൂസീവ് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മോണിക്ക അൽകോബേവ് മാനേജിംഗ് ഡയറക്ടർ കുനാൽ പട്ടേൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img