09:27am 23 October 2025
NEWS
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു
21/10/2025  03:42 PM IST
nila
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. പോത്തൻകോട് സ്വദേശിനിയായ 78 വയസുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്ത് രണ്ടു ദിവസത്തിനുള്ളിൽ  അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടാമത്തെ മരണമാണിത്. 

അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുളത്തൂർ സ്വദേശിനിയായ പതിനെട്ടു വയസുകാരി ഇന്നലെ മരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്തു നാലു പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോത്തൻകോട് സ്വദേശിനി ദിവസങ്ങൾക്കു മുൻപ് പനിയെ തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എസ്​യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകൾ തകരാറിലായതോടെ ഡയലാസിസ് നടത്തുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img