
ഇടപ്പള്ളി ബ്രഹ്‌മസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്വാമി പൂര്‍ണാമൃതാനന്ദ പുരി സംസാരിക്കുന്നു. പ്രകാശ് ബാബു, സ്വാമി അനഘാമൃതാനന്ദപുരി, ഡോ.യു. കൃഷ്ണകുമാര്‍ സമീപം
കൊച്ചി: ഇടപ്പള്ളി ബ്രഹ്‌മസ്ഥാനക്ഷേത്ര വാര്‍ഷിക മഹോത്സവം 6, 7 തീയതികളില്‍ മാതാഅമൃതാനന്ദമയീ ദേവിയുടെ സാന്നിദ്ധ്യത്തില്‍നടക്കും. ജൂണ്‍ 5ന് വൈകുന്നേരം കൊച്ചിയിലെത്തുന്ന അമ്മ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനമേകുമെന്ന് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലും രാവിലെ 11ന് അമ്മയുടെ അനുഗ്രഹപ്രഭാഷണവും ഭക്തിഗാനസുധയും, ധ്യാനവും തുടര്‍ന്ന് അമ്മയുടെ ദിവ്യദര്‍ശനവും ഉണ്ടാകും. ആറിന് രാവിലെ 7ന് രാഹുദോഷനിവാരണപൂജയും 7ന് രാവിലെ 7ന് ശനിദോഷനിവാരണ പൂജയുംനടക്കും.ദിവസവും രാവിലെ 6 മുതല്‍ ധ്യാനത്തോട്കൂടിയ ലളിതാസഹസ്രനാമകോടിയര്‍ച്ചന നടക്കും.രണ്ടുദിവസങ്ങളിലും രാവിലെ 6 മണിമുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നസമയം സൂചിപ്പിക്കുന്ന ടൈംടോക്കണുകള്‍ നല്‍കും. പിന്നീട് അമ്മ വേദിയില്‍ എത്തിയശേഷം ടൈംടോക്കണുകള്‍ മടക്കിവാങ്ങി അവരവര്‍ ഇരിക്കുന്നിടത്തുതന്നെ സൗജന്യദര്‍ശന ടോക്കണുകള്‍ നല്‍കും.ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ മഹാഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം, തിലഹോമം, സുദര്‍ശനഹോമം എന്നിവ നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 6ന് രാവിലെ 11ന് അമ്മയുടെ സാന്നിദ്ധ്യത്തില്‍ ബ്രഹ്‌മസ്ഥാന ക്ഷേത്രവാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള സോവനീര്‍ അമൃതവര്‍ഷിണി 2026 പ്രകാശനം നിര്‍വഹിക്കും.ക്ഷേത്രത്തില്‍ ഉദയാസ്തമയപൂജ നടത്തേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ദര്‍ശനത്തിന് എത്തുന്ന എല്ലാഭക്തജനങ്ങള്‍ക്കുംഅന്നദാനവുമുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക് 0484-2800682, 2800677, 8590472227എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സ്വാമി അനഘാമൃതാനന്ദപുരി, ഡോ.യു. കൃഷ്ണകുമാര്‍, പ്രകാശ്ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Photo Courtesy - Google








