NEWS
അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം
20/09/2026 05:47 AM IST
nila

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഔദ്യോഗിക പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യപ്രശ്നത്തെ തുടർന്ന് മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ അദ്ദേഹം ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഹോട്ടലിലെത്തി അമിത് ഷായെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ഭക്ഷ്യവിഷബാധയാകാമെന്നാണ് സംശയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.
വൈകിട്ടോടെ അമിത് ഷായുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെന്നും അദ്ദേഹം സുഖം പ്രാപിച്ചെന്നും ജോഷി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










