01:29pm 12 November 2026
NEWS
ലഹ്‌സാനിയ ക്യാമ്പിൽ അമിരി ഗാർഡ് ബിരുദദാന ചടങ്ങ്
03/01/2026  01:56 PM IST
nila
ലഹ്‌സാനിയ ക്യാമ്പിൽ അമിരി ഗാർഡ് ബിരുദദാന ചടങ്ങ്

ദോഹ:അമിരി ഗാർഡ് സ്കൂൾ വ്യാഴാഴ്ച ലഹ്‌സാനിയ ക്യാമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ കോഴ്സ് നമ്പർ 37 വിജയകരമായി പൂർത്തിയാക്കിയ പുതിയ റിക്രൂട്ടുകളുടെ ബിരുദദാനം നടത്തി. ചടങ്ങിൽ അമിരി ഗാർഡ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് മുഹമ്മദ് ബിൻ സുൽത്താൻ അൽ സുവൈദി മുഖ്യാതിഥിയായി പങ്കെടുത്തു.പുതിയ റിക്രൂട്ടുകൾക്കായി ഉയർന്ന നിലവാരത്തിലുള്ള അറിവും കഴിവും സൈനിക ശാസനയും ഉൾക്കൊള്ളുന്ന പരിശീലന പരിപാടികളാണ് സ്കൂൾ നടപ്പിലാക്കുന്നതെന്ന്അമിരി ഗാർഡ് സ്കൂളിന്റെ ആക്റ്റിംഗ് കമാൻഡർ ക്യാപ്റ്റൻ മുഹമ്മദ് ഖൽഫാൻ അൽ മൻസൂർ
വ്യക്തമാക്കി.അമിരി ഗാർഡ് കമാൻഡറുടെ നിരവധി അസിസ്റ്റന്റുമാരും വിവിധ വകുപ്പുകളുടെയും യൂണിറ്റുകളുടെയും കമാൻഡർമാരും ഓഫീസർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.പരിശീലന കാലയളവിൽ അഭ്യസിച്ച അടിസ്ഥാന കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് ബിരുദധാരികൾ ഫീൽഡ് പ്രദർശനവും അവതരിപ്പിച്ചു. തുടർന്ന് കോഴ്സിന്റെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിന്റെ അവസാനം, മികച്ച പ്രകടനം കാഴ്ചവെച്ച റിക്രൂട്ടുകളെ അമിരി ഗാർഡ് കമാൻഡർ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img