NEWS
ഖത്തറിൽ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അമീരി ദിവാൻ
26/03/2025 11:35 AM IST
nila

ദോഹ:രാജ്യത്തുടനീളമുള്ള സർക്കാർസ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ള ഈദ് അൽ ഫിത്തർ പൊതുവധി ദിനങ്ങൾ അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക്, അവധി 2025 മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് 2025 ഏപ്രിൽ 7 തിങ്കളാഴ്ച വരെ തുടരും. ജീവനക്കാർ 2025 ഏപ്രിൽ 8 ചൊവ്വാഴ്ച ജോലിപുനരാരംഭിക്കും.സ്വകാര്യ മേഖലയിൽ മൂന്ന് ദിവസമാണ് അവധി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











