NEWS
അമീർ കപ്പ് സെമിഫൈനൽ പോരാട്ടങ്ങൾ മെയ് 18,19 തീയതികളിൽ
16/05/2025 12:38 PM IST
nila

ദോഹ: അമീർ കപ്പിന്റെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാ നൊരുങ്ങി ഫുട്ബോൾ പ്രേമികൾ.
നാല് തവണ കിരീടം നേടിയ അൽ അഹ്ലി യോഗ്യത നേടി ഫൈനലിലെത്തുമോ യെന്നആകാംക്ഷയിലാണ്
ആരാധകർ.മെയ് 18, 19 തീയതികളിലെ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് സെമി ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ അൽ ഗരാഫ ഉമ്മു സലാലിനെ നേരിടും, രണ്ടാമത്തെ മത്സരത്തിൽ അൽ അഹ്ലി അൽ റയ്യാനെ നേരിടും.അൽ ഷഹാനിയയെ 2-1 ന് പരാജയപ്പെടുത്തി അൽ അഹ്ലി സെമിഫൈനലിലേക്കുള്ള ആദ്യ ടിക്കറ്റ് ഉറപ്പിച്ചത്.
ഒരിക്കൽ കിരീടം നേടിയ ഉമ്മു സലാൽ, പെനാൽറ്റിയിൽ അൽ ഷമാലിനെ പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് യോഗ്യത നേടി (3-2).അമീർ കപ്പിന്റെ ഫൈനൽ മെയ് 24 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











