11:42am 24 June 2026
NEWS
അമേരിക്കയുടെ സൂപ്പർ സോണിക്ക് ബ്രഹ്മാസ്ത്രം ബെംഗളൂരുവിൽ
13/02/2025  07:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അമേരിക്കയുടെ സൂപ്പർ സോണിക്ക് ബ്രഹ്മാസ്ത്രം ബെംഗളൂരുവിൽ

ബെംഗളൂരു: ഇവൻ അമേരിക്കയുടെ ബ്രഹ്മാസ്ത്രം. ശത്രുക്കളുടെ ഇടനെഞ്ച് തകർത്ത് പായുന്ന ശബ്ദാതീത സൂപ്പർ സോണിക് ബോംബർ. എയ്റോ ഇന്ത്യ 2025 ൽ യെലഹങ്ക ഫയർഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് അമേരിക്കൻ വ്യോമസേനയുടെ ബോംബർ വിമാനം ബി- 1 ബി ലാൻസർ ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ കാണികൾ ശ്വാസം പിടിച്ചു നിന്നു പോയി. എയ്റോ ഇന്ത്യയുടെ നാലാം ദിവസമായ ഇന്ന് രണ്ട് തവണയാണ് ഫ്ലൈയിംഗ് ഡിസ്പ്ലേ നടന്നത്. സമാനതകളില്ലാത്ത വേഗതയും ശത്രുക്കളെ തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള പ്രഹര ശേഷിയുമാണ് ഈ സൂപ്പർ സോണിക്ക് വിമാനത്തിനുള്ളത്. ആദ്യകാലത്ത് ബി 1 ബി ലാൻസറിന് ആണവപ്രഹര ശേഷിയുണ്ടായിരുന്നു. പിന്നീടത് പ്രവർത്തന രഹിതമാക്കി. അഫ്ഗാനിസ്ഥാൻ, ഇറാക്ക് യുദ്ധങ്ങളിൽ യു എസ് മുന്നേറ്റങ്ങൾക്ക് പുറമെ നാറ്റോ സഖ്യത്തിന് വേണ്ടിയും ബി ബി - 1 ലാൻസർ ഉപയോഗിച്ചിട്ടുണ്ട്. 1998 ൽ ഓപ്പറേഷൻ ഡെസേർട്ട് ഫോക്സിലും പങ്കെടുത്തു. നിലവിൽ യു എസ് സേനയ്ക്ക് 45 ബി ബി - 1 ലാൻസറുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ബോയിംഗ് ആണ് ഇപ്പോഴത്തെ നിർമ്മാതാക്കൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img