01:29am 11 September 2026
NEWS
കൂൺ കഴിച്ചതിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ ആറുപേർ ആശുപത്രിയിൽ
16/10/2025  05:59 PM IST
nila
 കൂൺ കഴിച്ചതിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ ആറുപേർ ആശുപത്രിയിൽ

തിരുവനന്തപുരം: കൂൺ കഴിച്ചതിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പൂരിയിൽ രണ്ടു ആദിവാസി കുടുംബങ്ങളിലുള്ളവരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. അമ്പൂരി സെറ്റിൽമെന്റിൽ താമസിക്കുന്ന മോഹൻ കാണി, ഭാര്യ സാവിത്രി, മകൻ അരുൺ, ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കാട്ടിൽനിന്നു ശേഖരിച്ച കൂൺ കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. നില ഗുരതരമായതിനെ തുടർന്ന് രണ്ടു പേരെ ഐസിയുവിലേക്കു മാറ്റി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img