09:46am 13 November 2026
NEWS
ഹോട്ടൽ ബുക്കിങ്ങുകൾക്ക് 65 ശതമാനം വരെയും വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയും ഇളവുകളുമായി ആമസോൺ പേയുടെ ഇംപോസിബിൾ ട്രാവൽ ഡീൽസ് 2026
11/11/2026  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹോട്ടൽ ബുക്കിങ്ങുകൾക്ക് 65 ശതമാനം വരെയും വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയും ഇളവുകളുമായി ആമസോൺ പേയുടെ ഇംപോസിബിൾ ട്രാവൽ ഡീൽസ് 2026

ആമസോൺ പേയുടെ പ്രമുഖ വിൽപ്പന ക്യാമ്പയിനായ ‘ഇംപോസിബിൾ ട്രാവൽ ഡീൽസ്’ വീണ്ടും എത്തുന്നു. 2026 നവംബർ 12 മുതൽ 26 വരെ നടക്കുന്ന 15 ദിവസത്തെ മെഗാ സെയിലിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയും ഹോട്ടൽ ബുക്കിങ്ങുകൾക്ക് 65 ശതമാനം വരെയും ഇളവുകൾ ലഭിക്കും.

ഡൽഹി–ബാങ്കോക്ക് വിമാന ടിക്കറ്റുകൾ 12,299 രൂപ മുതൽ, മുംബൈ–ദുബായ് 13,999 രൂപ മുതൽ, കൊൽക്കത്ത–ഹോ ചി മിൻ സിറ്റി 15,599 രൂപ മുതൽ എന്നിങ്ങനെയാണ് അന്താരാഷ്ട്ര യാത്രകൾക്കുള്ള പ്രത്യേക നിരക്കുകൾ. ആഭ്യന്തര യാത്രകൾക്കായി മുംബൈ–ഗോവ 3,099 രൂപ മുതൽ, ബെംഗളൂരു–കൊച്ചി 4,199 രൂപ മുതൽ, മുംബൈ–ഡൽഹി 6,099 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും.

ഹോട്ടൽ ബുക്കിങ്ങുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 65 ശതമാനം വരെ ഇളവുകളുണ്ട്. ദുബായിലെ ദുസിത് താനി 6,649 രൂപ മുതൽ, സിംഗപ്പൂരിലെ കാർൾട്ടൺ സിറ്റി ഹോട്ടൽ 15,089 രൂപ മുതൽ, ഗോവയിലെ ഹോട്ടലുകൾ 4,899 രൂപ മുതൽ, കൊച്ചിയിലെ ഹോട്ടലുകൾ 3,549 രൂപ മുതൽ എന്നിങ്ങനെയാണ് തിരഞ്ഞെടുത്ത ഓഫറുകൾ.

“ഇന്ത്യൻ കുടുംബങ്ങൾ ഇന്ന് കൂടുതൽ യാത്രകൾ നടത്തുന്നുണ്ട്. ഇംപോസിബിൾ ട്രാവൽ ഡീൽസ് 2026 വഴി യാത്രകൾ കൂടുതൽ ചെലവുകുറഞ്ഞതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഗോവയിലേക്കുള്ള വാരാന്ത്യ യാത്രയായാലും ദുബായിലേക്കുള്ള വിമാനയാത്രയായാലും ആമസോൺ പേയിലൂടെ ലളിതമായി മികച്ച ഇളവുകളിൽ ബുക്ക് ചെയ്യാം. ഈ വർഷം കൂടുതൽ വിമാനക്കമ്പനികളെയും ഹോട്ടൽ പങ്കാളികളെയും ഉൾപ്പെടുത്തിയതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്നയാത്രകൾ യാഥാർഥ്യമാക്കുന്നത് കൂടുതൽ എളുപ്പമാക്കുകയാണ്,” ആമസോൺ പേ പേയ്‌മെന്റ്‌സ് എക്സ്പീരിയൻസ് ആൻഡ് റിവാർഡ്‌സ് ഡയറക്ടർ ഗിരീഷ് കൃഷ്ണൻ പറഞ്ഞു.

സെയിൽ കാലയളവിൽ വിമാന ടിക്കറ്റുകൾക്ക് 15 ശതമാനം വരെയും ഹോട്ടൽ ബുക്കിങ്ങുകൾക്ക് 45 ശതമാനം വരെയും തൽക്ഷണ ഇളവുകൾ ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് വിമാന, ഹോട്ടൽ ബുക്കിങ്ങുകളിൽ അധികമായി അഞ്ച് ശതമാനം ക്യാഷ്ബാക്കും പ്രൈം അംഗങ്ങളല്ലാത്തവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ബസ് ബുക്കിങ്ങുകൾക്ക് 17 ശതമാനം വരെ ഇളവിനൊപ്പം 100 രൂപയുടെ ഫ്ലാറ്റ് ക്യാഷ്ബാക്കും ലഭ്യമാണ്.

നവംബർ 12, 13 തീയതികളിൽ എല്ലാ ഉപഭോക്താക്കൾക്കുമായി എർലി ബേർഡ് ഓഫറുകൾ ലഭ്യമാകും. ഈ ദിവസങ്ങളിൽ വിമാന ടിക്കറ്റുകൾക്ക് 500 രൂപ വരെ (10 ശതമാനം), ഹോട്ടൽ ബുക്കിങ്ങുകൾക്ക് 10,000 രൂപ വരെ (10 ശതമാനം) ക്യാഷ്ബാക്കും 250 രൂപയ്ക്ക് മുകളിലുള്ള ബസ് ബുക്കിങ്ങുകൾക്ക് 100 രൂപ ക്യാഷ്ബാക്കും ലഭിക്കും. നവംബർ 14 മുതൽ വിമാന, ഹോട്ടൽ ബുക്കിങ്ങുകളിലെ ക്യാഷ്ബാക്ക് ഓഫറുകൾ ആമസോൺ പേ വഴി ആദ്യമായി യാത്രാ ബുക്കിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമായി ലഭ്യമാകും.

ലോകമെമ്പാടുമുള്ള 4,000 നഗരങ്ങളിലായി 1,100-ലധികം വിമാനക്കമ്പനികളുമായും ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം ഹോട്ടലുകളുമായും ആഗോളതലത്തിൽ 70 ലക്ഷത്തിലധികം താമസസൗകര്യങ്ങളുമായും ആമസോൺ പേയുടെ യാത്രാ ബുക്കിങ് സേവനം ബന്ധിപ്പിച്ചിരിക്കുന്നു. 24 മണിക്കൂറും ലഭ്യമായ ഉപഭോക്തൃസഹായവും സേവനത്തിന്റെ ഭാഗമാണ്. കുറഞ്ഞ ക്യാൻസലേഷൻ ഫീസ്, തിരഞ്ഞെടുത്ത ബുക്കിങ്ങുകളിൽ സീറ്റ് തിരഞ്ഞെടുക്കാനും ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനുമുള്ള സൗകര്യം, ‘ബുക്ക് നൗ, പേ ലേറ്റർ’ തുടങ്ങിയ ഫ്ലെക്സിബിൾ ഓപ്ഷനുകളും ലഭ്യമാണ്. ഓഫറുകൾ ബുക്ക് ചെയ്യാൻ Amazon.in സന്ദർശിച്ച് Amazon Payയിലെ ട്രാവൽ വിഭാഗം തിരഞ്ഞെടുക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img