
കൊല്‍ക്കത്ത: വാസ്തു വിദ്യയില്‍ അതുല്യമായ 3 ഡി അപ്‌സൈഡ് ഡൗണ്‍ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കൊച്ചി സ്വദേശിയായ പി. ആര്‍. ജൂഡ്‌സണ്‍, യുആര്‍എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്ത ഫെയര്‍ ഫീല്‍ഡ് മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു നഗര ദൃശ്യം തലകീഴായി തല്‍സമയം വരച്ച് തന്റെ വ്യത്യസ്ത വൈദഗ്ധ്യത്തിലൂടെ ജൂഡ്‌സണ്‍ കാണികളെ അമ്പരപ്പിച്ചു.
വിവിധ വിദേശ രാജ്യങ്ങളില്‍ വാസ്തുവിദ്യയിലും ഇന്റീരിയര്‍ ഡിസൈനിലും പ്രശസ്തിയാര്‍ജ്ജിച്ച ജൂഡ്‌സണ്‍ അസോസിയേറ്റ്‌സിന്റെ സാരഥിയാണ് ജൂഡ്‌സണ്‍. 3 ഡി അപ്‌സൈഡ് ഡൗണ്‍ ഡ്രോയിംഗില്‍ ഉള്‍പ്പെടെയുള്ള മികവുമായാണ് ഔപചാരിക അക്കാദമിക് യോഗ്യതകളുടെ അഭാവത്തിലും അദ്ദേഹം അതുല്യ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജൂഡ്‌സണു പുറമേ യുആര്‍എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ വിദ്യാഭ്യാസ രംഗത്തെ മികവിന് കുട്ടിക്കാനം മരിയന്‍ കോളജ്, ആരോഗ്യ മേഖലയിലെ മികവിന് കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ എന്നിവയും അവാര്‍ഡ് കരസ്ഥമാക്കി. മികച്ച ഹോട്ടല്‍ മാനേജ്‌മെന്റ് കോളജായി തൃശൂര്‍ പൊങ്ങം നൈപുണ്യ കോളജ് അംഗീകാരം നേടി.











