മാഹിയിൽ തുടക്കമായി

കൊച്ചി: അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമായി.
രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥാണ് ചിത്രം നിർമ്മിക്കുന്നത്. മാഹി അയിഷാ മൻസിലിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉഷാശ്രീധരൻ,സ്നിഷ രമേഷ് എന്നിവർ ഭദ്രദീപം തെളിയിച്ചു.
പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഇ. വത്സരാജ് , സുധാകരൻ പൂക്കോട് എന്നിവർ സന്നിഹിതരായി. പ്രശസ്‌ത നിർമ്മാതാവും എക്സിബിറ്ററുമായ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും, മാഹി എം .എൽ എ. അഡ്വ.ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു .
കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും പ്രമാദമായി മാറിയ ഒരു കേസിൻ്റെ അന്വേഷണത്തിനായി അസിൻ്റൻ്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ
അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്.
തുടക്കം മുതൽ ആകാംക്ഷയുടെ മുൾമുനയിലൂടെയാണ് കഥാ പുരോഗതി.
അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ,ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്., ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ , ആദ്യാ അമിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ഈ ചിത്രം എത്തുന്നത്.
എം പി സുനീഷിൻ്റേതാണ് തിരക്കഥ.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ്- സൂരജ് ഈ. എസ്.
ഗാനങ്ങൾ - ഹരി നാരായണൻ,മുത്തു , വിവേക് മൂഴുക്കുന്ന്.
സംഗീതം - നന്ദഗോപൻ , കെ.കെ. നിഷാദ്.
കലാസംവിധാനം - സാബു റാം.
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി.
കോസ്‌റ്റ്യൂം സമീറാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ആകാശ് . എം ,സജി മുണ്ടൂർ,രാഹുൽ കൃഷ്ണൻ വി.
സൗണ്ട് ഡിസൈൻ - -രംഗനാഥ് രവി.
കോറിയോഗ്രാഫി- ദിനേശ് കുമാർ.,അനു വിശ്വനാഥ്.
ആക്ഷൻ - പി.സി സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ.
സ്റ്റിൽസ്- ഷിബി ശിവദാസ്.
ഫിനാൻസ് കൺട്രോളർ-
ലൈൻ പ്രൊഡ്യൂസർ- സുജൻ കുമാർ.
അനിൽകുമാർ മാങ്കാവ് - ഫിനാൻസ് മാനേജേഴ്‌സ് - ദിലീപ് കുമാർ എം കെ . , ബിജു പാറക്കൽ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷംനാസ്.എം അഷറഫ്.
പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്- അഷറഫ് പഞ്ചാര.
പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്.
തലശ്ശേരി, മാഹി വടകര,കണ്ണൂർ കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
Photo Courtesy - Amala Paul's powerful comeback; M. Padmakumar's horror thriller kicks off in Mahe.










