01:16pm 12 November 2026
NEWS
അൽഷിമേഴ്‌സ് നേരത്തെ തിരിച്ചറിയാം; ഖത്തറിൽ അത്യാധുനിക 'ബ്രെയിൻ ഇമേജിംഗ്' സേവനവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ
03/05/2026  08:13 PM IST
nila
അൽഷിമേഴ്‌സ് നേരത്തെ തിരിച്ചറിയാം; ഖത്തറിൽ അത്യാധുനിക ബ്രെയിൻ ഇമേജിംഗ് സേവനവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

ദോഹ: അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള നാഡീസംബന്ധമായ രോഗങ്ങൾ നേരത്തെയും കൃത്യമായും കണ്ടുപിടിക്കുന്നതിനായി അത്യാധുനിക 'അമിലോയിഡ് ബ്രെയിൻ പെറ്റ്-സിടി' (Amyloid brain PET-CT) ഇമേജിംഗ് സേവനത്തിന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നൂതന സംവിധാനം സജ്ജീകരിക്കുന്നത്.തലച്ചോറിലെ 'ബീറ്റാ-അമിലോയിഡ്' നിക്ഷേപങ്ങൾ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന ലക്ഷണമാണിത്.മറവിരോഗത്തിന്റെ (Dementia) മറ്റ് രൂപങ്ങളിൽ നിന്ന് അൽഷിമേഴ്‌സിനെ വേർതിരിച്ചറിയാനും ശരിയായ ചികിത്സാ രീതികൾ നിശ്ചയിക്കാനും ഈ പരിശോധനയിലൂടെ സാധിക്കും.ക്ലിനിക്കൽ ഇമേജിംഗ് ഡിപ്പാർട്ട്‌മെന്റിലെ ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിംഗ് വിഭാഗമാണ് ഈ സേവനം നൽകുന്നത്.റുമൈല ഹോസ്പിറ്റലിലെ ജെറിയാട്രിക് മെമ്മറി ക്ലിനിക്കും എച്ച്.എം.സിയിലെ ഇമേജിംഗ് വിഭാഗവും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും കൃത്യമായ പരിശോധനാ ഫലങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നൂതനമായ ചികിത്സാ രീതികളും രോഗനിർണ്ണയ സംവിധാനങ്ങളും ലഭ്യമാക്കുന്നതിലൂടെ ഖത്തറിലെ ആരോഗ്യമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ ശ്രമിക്കുന്നത്. രോഗം നേരത്തെ കണ്ടെത്തുന്നത് വഴി ഫലപ്രദമായ ചികിത്സ നൽകാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് എച്ച്.എം.സി വാർത്താക്കുറിപ്പിൽ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img