
ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ സെന്റ് മേരീസ് ഹൈസ്കൂളിന്റെ 117-ാമത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും 'ഉണർവ് 2026' എന്ന പേരിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾ കേവലം അറിവ് പകർന്നു നൽകുന്ന ഇടങ്ങൾ മാത്രമല്ല, മറിച്ച് ഒരു തലമുറയെ സംസ്കാരമുള്ളവരായി വളർത്തുന്ന കേന്ദ്രങ്ങളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് നങ്ങേലിമാലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലുവ എം.എൽ.എ ശ്രീ. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. ജെയ്മോൻ പി. ഇട്ടീരയ്ക്ക് ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.ആലുവ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സൈജി ജോളി ഉപഹാരസമർപ്പണം നടത്തി. അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ റവ. ഫാ. വർഗീസ് പാലാട്ടി ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി പ്രീത പി.എസ്., ഡി.ഇ.ഒ ശ്രീമതി ഷീല എം.എൻ., എ.ഇ.ഒ ശ്രീമതി സനൂജ എ. ഷംസു,സ്കൂൾ ലീഡർ ആക്വീന ജനറൽ കൺവീനർ റവ. ഫാ. ജിബിൻ കണ്ണാട്ട് എന്നിവർ ആശംസകൾ നേർന്നു.
Photo Courtesy - Google








