06:33pm 09 November 2026
NEWS
ആലുവയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ
01/06/2025  01:57 PM IST
nila
ആലുവയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ

ആലുവയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവറായ യുവാവാണ് അറസ്റ്റിലായത്. ഇയാൾ കുട്ടിയെ ഒരു വർഷത്തോളമായി പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. 

കുട്ടിയുടെ പിതാവ് ഒരു വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോകുകയായിരുന്നു. അതിനുശേഷമാണ് യുവതിയുടെ കാമുകൻ ഇവർക്കൊപ്പം താമസം തുടങ്ങിയത്. ബന്ധുക്കളാണ് പീഡനവിവരം അമ്മയോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img