04:13pm 10 November 2026
NEWS
ആലുവയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി
21/07/2025  06:50 AM IST
nila
ആലുവയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി

ആലുവാ നഗരത്തിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയെയാണ് സുഹൃത്ത് നേര്യമംഗലം സ്വദേശി ബിനു കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിൽ അർധരാത്രിയോടെയാണ് കൊലപാതകം നടന്നത്.  ഇരുവരും മുമ്പ് പലതവണയും ഇവിടെ താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. 

ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img