10:39pm 09 November 2026
NEWS
കോട്ടയം മെഡിക്കൽ കോളേജിൽ പൂർവ്വ വിദ്യാർത്ഥികൾ വിശ്രമകേന്ദ്രമൊരുക്കി
12/06/2025  08:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം മെഡിക്കൽ കോളേജിൽ പൂർവ്വ വിദ്യാർത്ഥികൾ വിശ്രമകേന്ദ്രമൊരുക്കി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 1985 എംബിബിഎസ് ബാച്ച് കാൻസർ രോഗികളുടെ ബൈസ്റ്റാൻ്റർമാർക്കായി വിശ്രമകേന്ദ്രമൊരുക്കി. സഹകരണ വകുപ്പു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കാൻസർ രോഗികളുടെ  ബന്ധുക്കൾക്കും ബൈസ്റ്റാൻ്റർമാർക്കും  ഇതുപോലെ ഒരു വിശ്രമകേന്ദ്രം സംസ്ഥാനത്ത് ആദ്യമായിട്ടാണ് സ്ഥാപിക്കപ്പെടുന്നതെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നോസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ,  കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്  സൂപ്രണ്ടും, 1985 കെ എം സി സൊസൈറ്റി പ്രസിഡൻ്റുമായ ഡോ. ജയപ്രകാശ് കെ.പി;  ഹൃദ്രോഗ വിദഗ്ധനും ക്ലാസ്  1985 കെ എം സി സൊസൈറ്റി സെക്രട്ടറിയുമായ ഡോ. ജാബിർ.എ, ഡോ. ജോസ് ടോം, ഡോ. സാം ക്രിസ്റ്റി മാമ്മൻ, ഡോ. സൂസൻ ഉതുപ്പ്, ഓങ്കോളജി വിഭാഗം തലവൻ ഡോ. സുരേഷ് കുമാർ,  ഡോ. ടിജി തോമസ് ജേക്കബ് എന്നിവർ സംസാരിച്ചു.

കാൻസർ വാർഡിനോട് ചേർന്നു 1000 സ്ക്വയർ ഫീറ്റിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഹാൾ ഉൾപ്പടെ സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമിക്കാനുമുള്ള ആധുനിക  ബാത്ത് റൂം സൗകര്യങ്ങളോടുകൂടിയുള്ള മുറികളാണുള്ളത്. ഡൈനിംഗ് ഏരിയ, കിടക്കാനുള്ള റ്റൂ ടൈയർ ബെഡ്, ക്യാമറ സിസ്റ്റം, ആക്സെസ് കണ്ട്രോൾ സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 35 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോ. ടി.കെ.ജയകുമാർ മുന്നോട്ട് വെച്ച ആശയം  ക്ലാസ് 1985 എംബിബിഎസ്  ബാച്ച്  ഏറ്റെടുത്ത് പൂർത്തികരിക്കുകയായിരുന്നുവെന്ന് ക്ലാസ്  1985 കെ എം സി സൊസൈറ്റി സെക്രട്ടറി ഡോ.എ.ജാബിർ പറഞ്ഞു.

കാൻസർ വിഭാഗത്തിലെ നേഴ്സിങ്ങ്, ഹൗസ് കീപ്പിങ് ജീവനക്കാർ ചേർന്നു ഈ ബിൽഡിംഗിൻ്റെ  പരിപാലനം ഏറ്റെടുത്ത് നടത്തുമെന്ന് ക്ലാസ്  1985 കെ എം സി സൊസൈറ്റി പ്രസിഡൻ്റ്  ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു. 
  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img