12:59am 11 November 2026
NEWS
പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
25/08/2025  04:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
HIGHLIGHTS

കളമശ്ശേരി ഗവ എച്ച് എസ് എസിലെ ഒരു വട്ടം കൂടി സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ  പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും  കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ്  അജയ് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു..

 

കളമശ്ശേരി : കളമശ്ശേരി ഗവ എച്ച് എസ് എസിലെ ഒരു വട്ടം കൂടി സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ  പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും  സ്കൂൾ അങ്കണത്തിൽ നടന്നു. സംഗീത സംവിധായകനും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ അജയ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. കൂട്ടായ്മ ചെയർപേഴ്സൺ വത്സ വർഗീസ് അധ്യക്ഷയായി. സ്കൂളിലെ പൂർവ അധ്യാപകൻ ഷണ്മുഖനെ ചടങ്ങിൽ കവിയും സാമൂഹ്യ പ്രവർത്തകനുമായ ദിനേശ് പുലിമുഖത്ത് ആദരിച്ചു. കളമശ്ശേരി നഗരസഭാ കൗൺസിലർ റഫീഖ് മരക്കാർ, കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഷാജി ഇടപ്പള്ളി, അബ്‌ദുൾ അസീസ് കെ കെ , സത്യൻ ശക്തിമണി, റസാഖ് കെ എ , ശശികുമാർ, ആൻറണി  സി എൽ, സുരേഷ് കുമാർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഓണക്കിറ്റ് വിതരണവും കലാകായിക പരിപാടികളും കരോക്കെ ഗാനമേളയും അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img