NEWS
പൂർവ വിദ്യാത്ഥി സംഗമവും പഠനോപകരണ വിതരണവും നടത്തി
03/06/2025 04:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ഇടപ്പള്ളി ബിഎം നഗർ 27 - ആം നമ്പർ അങ്കണവാടിയിലെ പൂർവ വിദ്യാർത്ഥിളുടെ സംഗമവും ഐ ബി എസ് സോഫ്റ്റ് വെയർ കാൻഡിൽ സോഷ്യൽ സർവീസ് ടീമിന്റെ സഹകരണത്തോടെ പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. തൃക്കാക്കര പൊലീസ് ജനമൈത്രി സ്റ്റേഷൻ സിഐ സുധീർ സി ഐ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അജുന ഹാഷിം അധ്യക്ഷത വഹിച്ചു. കവി ഷാജി ഇടപ്പള്ളി, അഡ്വ ജൂഡ് അമ്പാട്ട്, സിവിൽ ഡിഫൻസ് അംഗങ്ങളായ മാഹിൻ , സിജു , ഐ ബിഎസ് ഓഫീസർ വിനോദ് തോമസ് , അങ്കണവാടി വർക്കർ ജെൻസി എം ജെ , സജിൻ പി എസ് , ലിബിൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വയനാട് ദുരന്തമുഖത്ത് സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ രമ്യ രമേശ്, ബൽക്കീസ് എ എ എന്നിവരെയും വിവിധ പരീക്ഷകളിൽ വിജയികളായവരെയും അനുമോദിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










