06:55pm 09 November 2026
NEWS
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വാർഷികം നടത്തി
01/06/2025  08:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വാർഷികം നടത്തി
HIGHLIGHTS

കളമശ്ശേരി ഗവ ഹൈസ്കൂളിലെ 1984-85  വർഷത്തെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ വാട്സ് ആപ്പ് കൂട്ടായ്മയായ  " ഒരു വട്ടം കൂടി "യുടെ വാർഷികം  കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കളമശ്ശേരി : കളമശ്ശേരി ഗവ ഹൈസ്കൂളിലെ 1984-85  വർഷത്തെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ വാട്സ് ആപ്പ് കൂട്ടായ്മയായ  " ഒരു വട്ടം കൂടി "യുടെ വാർഷികം സൗത്ത് കളമശ്ശേരി സീപാർക്ക്  ഹോട്ടൽ ഹാളിൽ നടന്നു. കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്‌ഘാടനം ചെയ്തു. കൂട്ടായ്മ ചെയർപേഴ്സൺ മീനാക്ഷി രാജേന്ദ്രൻ അധ്യക്ഷയായി. കളമശ്ശേരി പൊലീസ് സിഐ  എം ബി ലത്തീഫ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ റഫീക്ക് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ  ഷാജി ഇടപ്പള്ളി വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കവി ദിനേശ് പുലിമുഖത്ത്, അഷ്‌റഫ് കെ പി , ബിന്ദു പുളിയാന , രക്ഷാധികാരി സത്യൻ ശക്തിമണി, വത്സ വർഗീസ്, കെ എ അബ്ദുൽ റസാഖ്, ഹുസ്സൈൻ പി എം , ആൻ്റണി സി.എൽ, നിസ അഷറഫ്, മുബീന, ഉഷ കുമാരി, രേഷ്മ, അബ്ദുൾ അസ്സീസ് സുരേഷ് കുമാർ,എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഒരു വട്ടംകൂടി മ്യൂസിക് ടീം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img