05:32am 13 November 2026
NEWS
ആൽഫിയസ് മധുസൂദനൈ കൊച്ചി കായലിൽ പുതിയ ഇനം തോക്കു ചെമ്മീനെ കണ്ടെത്തി
17/02/2026  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആൽഫിയസ് മധുസൂദനൈ  കൊച്ചി കായലിൽ പുതിയ ഇനം തോക്കു ചെമ്മീനെ കണ്ടെത്തി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകർ ആൽഫിഡെ കുടുംബത്തില്പെടുന്ന പുതിയ തോക്കു ചെമ്മീൻ (Pistol Shrimp) അഥവാ സ്നാപ്പിങ് ചെമ്മീൻ (Snapping Shrimp) ഇനത്തിനെ കണ്ടെത്തി. ജേർണൽ ഓഫ് മറൈൻ ബയോളജികൾ അസോസിയേഷൻ യുണൈറ്റഡ് കിംഗ്ഡം എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പ്രസ്തുത ചെമ്മീനിന് 'അൽഫിയസ് മധുസൂദനൈ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മത്സ്യ ശാസ്ത്ര വിദഗ്ദ്ധനുമായ  പ്രൊഫസർ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥമാണ് പുതിയ ചെമ്മീനിന് പേരുനൽകിയിരിക്കുന്നത്.

ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം ഗവേഷക വിദ്യാർത്ഥികളായ കെ. പി വിഷ്ണു, അഭയ്‌കൃഷ്ണ യു, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. നിധിൻ ബി, സീനിയർ പ്രൊഫസർ ഡോ. എം ഹരികൃഷ്‌ണൻ എന്നിവരടങ്ങുന്ന ഗവേഷണ സംഘം ഇത്തരം ചെമ്മീൻ ഇനങ്ങൾക്ക് പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

കണ്ടൽ വനങ്ങളുള്ള കായൽ പ്രദേശങ്ങളിലും പവിഴപ്പുറ്റുകൾ നിറഞ്ഞ സമുദ്രപ്രദേശങ്ങളിലും അധിവസിക്കുന്ന ഇവ, സുസ്ഥിര പരിസ്ഥിതി പരിപാലനത്തിൽ വലിയ പങ്കുവഹിക്കുന്നു. കൂടാതെ ഇത്തരം ചെമ്മീനുകൾക്ക് അലങ്കാര മത്സ്യവിപണിയിൽ വലിയ സാധ്യതകളാണുള്ളത്. ഇന്ത്യയിൽ ആൽഫിഡെ കുടുംബത്തിലെ ജൈവ വൈവിധ്യത്തിനെപ്പറ്റി വളരെ കുറച്ചു പഠനങ്ങൾ മാത്രമെ നടന്നിട്ടുള്ളൂവെന്നും പ്രബന്ധത്തിൽ  സൂചിപ്പിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img