01:34am 13 November 2026
NEWS
രാജി പിൻവലിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ
19/03/2026  06:14 PM IST
nila
രാജി പിൻവലിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

കൊച്ചി: രാജി പിൻവലിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ് അലോഷ്യസ് സേവ്യർ രാജി പിൻവലിച്ചത് എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അലോഷ്യസ് സേവ്യറിന് സീറ്റ് നൽകുമെന്ന് കെ സി വേണു​ഗോപാൽ ഉറപ്പുനൽകിയെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

അതേസമയം, താൻ രാജിവെച്ചന്ന വാർത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയത്തുടിപ്പാണ് കെഎസ്‌യു എന്നും ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, മറിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടി അല്ലെന്നുമാണ് അലോഷ്യസ് ഫേസ്ബുക്കിൽ കുറിച്ചത്.

'കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല….!പ്രവർത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…! ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…! ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‌യു നിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…! എന്റെ സഹപ്രവർത്തകർ പോലീസ് ന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടാപെടുമ്പോഴും…! സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്…! വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ…!എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു…! എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി…!' എന്നാണ് അലോഷ്യസിന്റെ പോസ്റ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img