05:04am 13 November 2026
NEWS
ആരാധനകൾക്കും പ്രാർത്ഥനകൾക്കും ഒപ്പം റമസാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുക സുഫിയാൻ ബാഖവി ചിറയൻകീഴ്
23/02/2026  07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരാധനകൾക്കും പ്രാർത്ഥനകൾക്കും ഒപ്പം റമസാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുക  സുഫിയാൻ ബാഖവി ചിറയൻകീഴ്

പെരുമ്പാവൂർ: സവിശേഷമായ ആരാധനകൾക്കും പ്രാർത്ഥനകൾക്ക് ഒപ്പം സമൂഹത്തിലെ അശരണരും അനാഥരും അഗതികളും ഭിന്നശേഷി സമൂഹ വും സാധാരണക്കാരായ ഉമറാക്കളും ഉലമാക്കളെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് പ്രമുഖ  ഇസ്ലാമിക പ്രഭാഷകൻ  വെസ്റ്റ് മുടിക്കൽ ജമാഅത്ത് ചീഫ് ഇമാം സൂഫിയാൻ ബാഖവി ചിറയിൻകീഴ് പറഞ്ഞു.മുസ്ലിംലീഗ് മുടിക്കൽ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സംഗമത്തിൽ ദുആക്ക് നേതൃത്വം നൽകിയതിനു ശേഷം ആത്മീയ പ്രഭാഷണം നിർവഹിക്കുകയായിരുന്നു സൂഫിയാൻ  ബാഖവി.സമൂഹത്തിൽ ആത്മാഭിമാനം കൊണ്ട് സ്വന്തം ബുദ്ധിമുട്ടുകൾ മറ്റുള്ളവരോട് പങ്കുവെക്കാത്ത വരെ കണ്ടെത്തി സഹായിക്കുവാനും  അവരെ ചേർത്തു പിടിക്കുവാനും റമദാനിലെ ജീവകാരുണ്യ സംഗമങ്ങൾ ഉതകണമെന്നും സുഫിയാൻ ബാഖവി ഉദ്ബോധിപ്പിച്ചു. മഹാന്മാരായ സയ്യിദന്മാരും സൂഫിവര്യന്മാരും നയിച്ച പാതയിലൂടെ പുതുതലമുറ ആത്മീയ ചൈതന്യം ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുടിക്കൽ ശാഖ പ്രസിഡൻറ് നിഷാദ് കാറോളി അധ്യക്ഷത  വഹിച്ച  റമസാൻ സംഗമം കുന്നത്തുനാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ഹാരിസ് മറ്റുപ്പിള്ളി ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി വി.എച്ച്   അബ്ദുൽ ഗഫൂർ, തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ അയിരൂർ പാടം എന്നിവർ പ്രസംഗിച്ചു.ചാമുടിക്കൽ ശാഖ ജനറൽ സെക്രട്ടറി അബുസബാഹ് സ്വാഗത വും അബ്ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു .ഷബീർ മുണ്ടേത്ത്   ഖിറാഅത്ത്  നിർവഹിച്ചു.റമദാൻ സംഗമത്തോടെ അനുബന്ധിച്ച് മുസ്ലിംലീഗ് മുടിക്കൽ ശാഖാ കമ്മിറ്റി നൂറോളം കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ ഭദ്രത വിഭവങ്ങൾ ഭവനങ്ങളിൽ എത്തിച്ചു നൽകുകയും പ്രത്യേക പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു.മുസ്ലിംലീഗ് മുടിക്കൽ ശാഖ കമ്മിറ്റിയുടെ റമദാൻ സംഗമം കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് മറ്റുപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. നിഷാദ് കാറോളി, ഉസ്താദ് സുഫിയാൻ ബാഖവി, കെ എം നാസർ, വി എച്ച്  അബ്ദുൽ ഗഫൂർ, അബു  സ്വബാഹ് എന്നിവർ സമീപം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img