NEWS
ബേസിൽ ജോസഫിന്റെ അടുത്ത സിനിമയിൽ നായകൻ അല്ലു അർജുൻ?
16/02/2025 02:13 PM IST
nila

പുഷ്പ 2 എന്ന ചിത്രത്തിലൂടെ ബോക്സോഫീസിൽ പുത്തൻ റെക്കോഡുകൾ തീർത്ത അല്ലു അർജുൻ മലയാള സിനിമയിൽ നായകനായേക്കുമെന്ന് റിപ്പോർട്ട്. നടനും സംവിധായകനുമായ ബേസിൽ ജോസഫാണ് അല്ലു അർജുനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുന്നത്. ബേസിൽ ജോസഫ് അല്ലു അർജുനുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പുതിയ സിനിമയുടെ കഥ പറഞ്ഞു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രാരംഭ വിവരണം അല്ലു അർജുന് വളരെ ഇഷ്ടപ്പെട്ടുവെന്നും, സഹകരണ സാധ്യതയെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഉടൻ നടന്നേക്കാമെന്നും പറയപ്പെടുന്നു. ബോക്സ് ഓഫീസിൽ 1000 കോടി നേടിയ ചരിത്രമൊന്നും ബേസിൽ ജോസഫിനില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമയിലൂടെ അല്ലു അർജുൻ മലയാളത്തിലേക്ക് ഉടനെത്തുമെന്നാണ് പറയപ്പെടുന്നത്. കേരളത്തിലും വലിയ ആരാധകവൃന്ദമുണ്ട് എന്നതാണ് മലയാള സിനിമോട് അല്ലു അർജുനുള്ള താത്പര്യത്തിന് പിന്നിൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











