04:36pm 27 October 2026
NEWS
‘ഔഷധിയിൽ സൗന്ദര്യചികിത്സ നടത്തിയിട്ടില്ല’; ആരോപണം നിഷേധിച്ച് ശോഭന ജോർജ്
27/10/2026  02:43 PM IST
nila
‘ഔഷധിയിൽ സൗന്ദര്യചികിത്സ നടത്തിയിട്ടില്ല’; ആരോപണം നിഷേധിച്ച് ശോഭന ജോർജ്

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ യാതൊരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് തെളിവായി രേഖകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. 

മുട്ടയും ചെമ്പരത്തിപ്പൂമൊട്ടും ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാനാകുമോയെന്നും ശോഭന ജോർജ് ചോദിച്ചു. നിയമസഭയിൽ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് വിപി സജീന്ദ്രൻ എംഎൽഎയ്ക്കെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഔഷധി ചെയർപേഴ്സണായിരുന്ന കാലത്ത് ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോഗിച്ചതായി പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.

ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിലായിരുന്നു ചികിത്സയെന്നാണ് ആരോപണം. ഇതിനായി സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ശോഭന ജോർജ് പൂർണമായും നിഷേധിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img