11:04am 22 September 2026
NEWS
ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് യുവതി; വീടിന് മുന്നിൽ കുത്തിയിരിപ്പ് സത്യ​ഗ്രഹം
22/09/2026  09:47 AM IST
nila
ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് യുവതി; വീടിന് മുന്നിൽ കുത്തിയിരിപ്പ് സത്യ​ഗ്രഹം

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഹൈദരാബാദ് സ്വദേശിനിയായ യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന വിപ്രജ് നിഗം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

വിപ്രജിനെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് യുവതി കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള താരത്തിന്റെ വീടിന് മുന്നിലെത്തി മണിക്കൂറുകളോളം കുത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിപ്രജിന്റെ പിതാവ് യുവതിയുമായി ഫോണിൽ സംസാരിച്ചതായും ഒരാഴ്ചയ്ക്ക് ശേഷം വിപ്രജിനോട് ഫോണിൽ സംസാരിക്കാനുള്ള അവസരം ഒരുക്കാമെന്ന് ഉറപ്പ് നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിപ്രജുമായി തർക്കിക്കാനല്ല താൻ എത്തിയതെന്നും അദ്ദേഹത്തെ നേരിൽ കാണുക മാത്രമാണ് ലക്ഷ്യമെന്നും യുവതി പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.

2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് യുവതിയുടെ ആരോപണം. നോയിഡയിലെ ഒരു ഹോട്ടലിൽ വച്ച് വിവാഹ വാഗ്ദാനം നൽകി വിപ്രജ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിപ്രജും യുവതിയും നേരത്തെ പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വിളിച്ച് തന്നെ വ്യാജക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 2025 നവംബർ 8-ന് വിപ്രജ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് യുവതിയും വിപ്രജിനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ, നിലവിൽ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

22കാരനായ വിപ്രജ് നിഗം സ്പിൻ ബൗളറും ലോവർ മിഡിൽ ഓർഡർ ബാറ്ററുമാണ്. ഉത്തർപ്രദേശിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി 19 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img