10:55pm 07 November 2026
NEWS
ജീവനക്കാരുടെ എണ്ണം 20 ശതമാനംവര്‍ധിപ്പിക്കാന്‍ ഓള്‍കാര്‍ഗോ.
02/09/2026  03:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജീവനക്കാരുടെ എണ്ണം 20 ശതമാനംവര്‍ധിപ്പിക്കാന്‍ ഓള്‍കാര്‍ഗോ

 

കൊച്ചി: വര്‍ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്ത് ജീവനക്കാരുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കാന്‍ ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്.  ഉത്സവ സീസണിലെ വന്‍ ഡിമാന്‍ഡ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി എക്‌സ്പ്രസ് ഡിസ്ട്രിബ്യൂഷന്‍, കണ്‍സള്‍ട്ടേറ്റീവ് ലൊജിസ്റ്റിക്‌സ് വിഭാഗങ്ങളിലാണ് ജീവനക്കാരുടെ എണ്ണം 20 ശതമാനം വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,000 ആയി ഉയരും. ഇതിനുപുറമെ, ജീവനക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്രോത്സാഹന പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയും വിശാലമായ വിതരണ ശൃംഖലയിലൂടെയും ചില്ലറ വ്യാപാര മേഖലയ്ക്ക് വേഗത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വേഗത്തിലുള്ള ഡെലിവറി, കൃത്യമായ ഇന്‍വെന്ററി മാനേജ്‌മെന്റ്, വിപുലമായ വെയര്‍ഹൗസിങ് സൗകര്യങ്ങള്‍ എന്നിവയിലൂടെ വ്യാപാരികള്‍ക്ക് സുഗമമായ സേവനം ഉറപ്പാക്കുമെന്ന് ഓള്‍കാര്‍ഗോ ലൊജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കേതന്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി. വന്‍നഗരങ്ങള്‍ക്ക് പുറമെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കും മികച്ച രീതിയില്‍ സേവനമെത്തിക്കാന്‍ കമ്പനി സജ്ജമായതായും അദ്ദേഹം അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img