01:16am 04 July 2026
NEWS
ഓള്‍കാര്‍ഗോ ഗ്ലോബല്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു
03/07/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓള്‍കാര്‍ഗോ ഗ്ലോബല്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു
HIGHLIGHTS

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ഓള്‍കാര്‍ഗോ ഗ്ലോബല്‍ ലിസ്റ്റ് ചെയ്തതിന്റെ മണിമുഴക്കല്‍ ചടങ്ങില്‍ ഓള്‍കാര്‍ഗോ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ശശി കിരണ്‍ ഷെട്ടിയും, ഓള്‍കാര്‍ഗോ ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ ആദര്‍ശ് ഹെഗ്‌ഡെയും.

കൊച്ചി:  ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് ലിമിറ്റഡില്‍ നിന്ന് രൂപം കൊണ്ട, സ്വതന്ത്ര കമ്പനിയായ ഓള്‍ കാര്‍ഗോ ഗ്ലോബല്‍ ലിമിറ്റഡ്,  നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ എജിഎല്‍ എന്ന പേരിലും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 544602  എന്ന കോഡ് നമ്പറിലും ലിസ്റ്റ് ചെയ്യപ്പെട്ടു.  പ്രവര്‍ത്തനം കൂടുതല്‍ കാര്യ ക്ഷമമാക്കുന്നതിന്റെ ഭാഗമായി നാലു വര്‍ഷം മുമ്പ് ഓള്‍ കാര്‍ഗോ ഗ്രൂപ്പ് ആരംഭിച്ച വികേന്ദ്രീകരണം ഇതോടെ പൂര്‍ത്തിയായിരിക്കയാണ്.  ഓള്‍ കാര്‍ഗോ ഗ്ലോബല്‍ കൂടി ലിസ്റ്റ് ചെയ്യപ്പെട്ടതോടെ, തന്ത്ര പ്രധാനമായ നാലു ലിസ്റ്റഡ് കമ്പനികളാണ് ഓള്‍ കാര്‍ഗോ ഗ്രൂപ്പിന്റെ കീഴില്‍ വരുന്നത്. രാജ്യാന്തര വിതരണ ശൃംഖല കൈകാര്യം ചെയ്യുന്ന ഓള്‍ കാര്‍ഗോ ഗ്ലോബല്‍, ആഭ്യന്തര വിതരണ സംവിധാനം നിയന്ത്രിക്കുന്ന ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, കണ്ടെയ്‌നര്‍ ചരക്കു ഗതാഗത കേന്ദ്രങ്ങളുടെ ചുമതലയുള്ള ഓള്‍ കാര്‍ഗോ ടെര്‍മിനല്‍സ് ലിമിറ്റഡ്, ഗ്രൂപ്പിന്റെ വസ്തു വകകളും റിയല്‍എസ്റ്റേറ്റും കൈകാര്യം ചെയ്യുന്ന ട്രാന്‍സ് ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍.ഇന്ത്യന്‍ വ്യാപാരം ലോക രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച യാത്ര നാലു സ്വതന്ത്ര കമ്പനികളിലൂടെ ഇപ്പോള്‍ വിജയകരമായിത്തീര്‍ന്നിരിക്കുന്നുവെന്ന് ഓള്‍ കാര്‍ഗോ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ശശി കിരണ്‍ ഷെട്ടി പറഞ്ഞു. അന്തര്‍ ദേശീയ വിതരണ ശൃംഖലയുടെ ഭാഗമായ കമ്പനിയുടെ ബിസിനസില്‍ നിര്‍ണ്ണായക ഘട്ടമാണിതെന്ന് ഓള്‍ കാര്‍ഗോ ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ ആദര്‍ശ് ഹെഗ്‌ഡെ വിലയിരുത്തി.  നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അംഗീകരിച്ച ഉടമ്പടി പ്രകാരം ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് ലിമിറ്റഡിന്റെ ഓഹരിയുടമകള്‍ക്ക് 1 : 1  അനുപാതത്തില്‍ ഓരോ ഓഹരിക്കും ഓള്‍ കാര്‍ഗോ ഗ്ലോബലിന്റെ ഒരു ഓഹരി കൂടി ലഭ്യമാകും.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img