10:20am 21 July 2024
NEWS
ചെറിയ നീളം, വലിയ വേ​ഗം; വരുന്നു മിനി വന്ദേഭാരത്

12/06/2024  03:45 PM IST
nila
ചെറിയ നീളം, വലിയ വേ​ഗം; വരുന്നു മിനി വന്ദേഭാരത്

ന്യൂഡൽഹി: വന്ദേഭാകതിന് പിന്നാലെ മിനി വന്ദേഭാരത് ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ വലിയ ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് മിനി വന്ദേഭാരത് സർവീസ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  ഉത്തർപ്രദേശിലെ വാരണാസിക്കും പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനും ഇടയിലാകും മിനി വന്ദേഭാരത് സർവീസ് നടത്തുക. എട്ട് കോച്ചുകളുള്ള ട്രെയിനിന് മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കാൻ കഴിയും. ആറ് മണിക്കൂർ കൊണ്ട് വാരണാസിയിൽ നിന്നും ഹൗറയിലെത്താനാകും. 

ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 15 വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ വിതരണം ചെയ്തതിന് പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപനം. ഈ പുതിയ ട്രെയിനുകൾ എട്ട് കോച്ച് സ്ലീപ്പർ കോച്ചുകളും ചെയർ കാറുകളും എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്.

വാരണാസി-ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ നിർദ്ദേശം 2023-ൽ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. അടുത്തിടെ സർക്കാർ രൂപീകരിച്ചതോടെ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ ലഭിക്കുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. പുതിയ എൻഡിഎ സർക്കാർ റെയിൽ ഗതാഗത പദ്ധതികൾ വേഗത്തിലാക്കുമെന്നും പുതിയ യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.  റൂട്ട് സർവേ പൂർത്തിയാക്കി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതോടെ, വാരണാസിയിൽ നിന്ന് ഹൗറ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL