12:28pm 13 November 2026
NEWS
നവംബർ 4ന് ഖത്തറിലെ എല്ലാ സ്കൂളുകളും ഓൺലൈൻ ക്ലാസ്: വിദ്യാഭ്യാസ മന്ത്രാലയം
01/11/2025  09:25 AM IST
nila
നവംബർ 4ന് ഖത്തറിലെ എല്ലാ സ്കൂളുകളും ഓൺലൈൻ ക്ലാസ്: വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നവംബർ 4 ന് ചൊവ്വാഴ്ച രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും ക്ലാസുകൾ ദൂരവിദ്യാഭ്യാസ (ഓൺലൈൻ) രീതിയിലാക്കുമെന്ന് പ്രഖ്യാപിച്ചു.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ‘സെക്കൻഡ് വേൾഡ് സമ്മിറ്റ് ഫോർ സോഷ്യൽ ഡെവലപ്‌മെന്റ് 2025’ വിജയകരമായി സംഘടിപ്പിക്കാനുള്ള  ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് ഈ തീരുമാനം.
അന്നേദിവസം അധ്യാപകരും ഭരണകാര്യ സ്റ്റാഫും ഓൺ ലൈനിലൂടെയാകും
പ്രവർത്തിക്കുക. പാഠങ്ങൾ മന്ത്രാലയം അംഗീകരിച്ച ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോം വഴി നടപ്പാക്കാനാണ് നിർദ്ദേശം.
വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതെ തുടരുന്നതിനും വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img