01:32am 11 November 2026
NEWS
പിണറായിയുടെ ഒരുമണി അരിപോലുമില്ല; കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ 'മോദി അരി'യാണെന്ന് ജോർജ്ജ് കുര്യൻ
27/08/2025  07:50 AM IST
nila
പിണറായിയുടെ ഒരുമണി അരിപോലുമില്ല; കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ മോദി അരിയാണെന്ന് ജോർജ്ജ് കുര്യൻ

ഒരുമണി അരി പോലും അധികം നൽകാൻ കേന്ദ്രം തയ്യാറായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ 'മോദി അരി'യാണെന്നായിരുന്നു ജോർജ്ജ് കുര്യന്റെ പ്രതികരണം.  പിണറായി വിജയന്റേതായി ഒരുമണി അരിപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാർ പങ്കാളിയാണെന്നും ജോർജ്ജ് കുര്യൻ കൂട്ടിച്ചേർത്തു.

ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടൺ ധാന്യങ്ങളാണ് കേരളത്തിന് കേന്ദ്രം നൽകിക്കൊണ്ടിരുന്നത്. ഇതുകൂടാതെ ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാൻസ് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉത്സവാന്തരീക്ഷങ്ങളിൽ എങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യർത്ഥനയാണെന്നും ജോർജ് കുര്യൻ പറഞ്ഞു. 

ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി ലഭിക്കുമെന്ന് ജോർജ്ജ് കുര്യൻ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങൾക്കാണ് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക. 53 ലക്ഷം കുടുംബങ്ങൾക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസർക്കാർ അരി വിതരണം ചെയ്യും. കേരളത്തിന് ആവശ്യമെങ്കിൽ ആറുമാസത്തെ അഡ്വാൻസ് അരി നൽകാമെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img