10:36am 11 November 2026
NEWS
മദ്ധ്യപൂർവ്വേഷ്യയിലെ എല്ലാ ആണവ സജ്ജീകരണങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾ വേണം : ഐ.എ.ഇ.എ
20/09/2025  11:10 AM IST
nila
മദ്ധ്യപൂർവ്വേഷ്യയിലെ എല്ലാ ആണവ സജ്ജീകരണങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾ വേണം : ഐ.എ.ഇ.എ.

 

വിയന്ന: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) 69-ാമത് ജനറൽ കോൺഫറൻസ് മദ്ധ്യപൂർവ്വേഷ്യയിലെ എല്ലാ ആണവ പ്രവർത്തനങ്ങൾക്കും പൂർണ്ണ സുരക്ഷാ സംവിധാനങ്ങൾ (safeguards) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചു.
ഈജിപ്ത് സമർപ്പിച്ച പ്രമേയത്തിന് 120 രാജ്യങ്ങൾ പിന്തുണ നൽകി. ആണവായുധ പ്രചരണം തടയാനും ആണവായുധ നിരോധന കരാർ(NPT)ശക്തിപ്പെടുത്താനുംആയുധനിരായുധീകരണ നടപടികൾക്ക് മുന്നോടിയായും ഇതിനെ കാണുന്നതായി ഈജിപ്ത്വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പൂർണ്ണ സുരക്ഷാ സംവിധാനം സ്വീകരിക്കുക,
ആണവായുധ നിരോധന കരാറിൽ (NPT) അംഗങ്ങളാകുക,
ആണവായുധരഹിത മേഖല (Nuclear-Weapon-Free Zone) സ്ഥാപിക്കാനുള്ള നടപടികൾക്ക് മുന്നോട്ട് പോകുക,തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയത്തിന് മദ്ധ്യപൂർവ്വേഷ്യയിലെ എല്ലാരാജ്യങ്ങളുംപിന്തുണ നൽകി.ഐ.എ.ഇ.എ.യുടെ ഈ തീരുമാനത്തെ വിദഗ്ധർമദ്ധ്യപൂർവ്വേഷ്യയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടലായി വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img