01:57am 31 July 2026
NEWS
അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി
29/07/2026  08:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി
HIGHLIGHTS

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ യൊനെക്‌സ്-സണ്‍റൈസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പി.കെ.ഗോപന്‍ മെമ്മോറിയല്‍ അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കേരള സ്‌റ്റേറ്റ് ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്  ചിത്രേഷ് നായര്‍ നിര്‍വ്വഹിക്കുന്നു. ഷാരി ശങ്കര്‍, കെ.കെ.നദിര്‍, സി.എസ് രാജീവ്, കെ.ബി.രാജേഷ്, ഹാരി റാഫേല്‍ തുടങ്ങിയവര്‍ സമീപം.

കൊച്ചി :  അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടക്കമായി. യൊനെക്‌സ്-സണ്‍റൈസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പി.കെ.ഗോപന്‍ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കേരള സ്‌റ്റേറ്റ് ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ചിത്രേഷ് നായര്‍ നിര്‍വ്വഹിച്ചു. ഷാരി ശങ്കര്‍, കെ.കെ.നദിര്‍, സി.എസ് രാജീവ് എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് കെ.ബി.രാജേഷ്, ഇന്ത്യ നോമിനി ഹാരി റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് രണ്ടിന് സമാപിക്കും. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img