05:38pm 28 October 2026
NEWS
ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് കൺവൻഷൻ 31 ന് കൊച്ചിയിൽ.
28/10/2026  02:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് കൺവൻഷൻ  31 ന് കൊച്ചിയിൽ
HIGHLIGHTS

ഒക്ടോബർ 31ന് കൊച്ചിയിൽ നടക്കുന്ന ‘ഇഗ്നൈറ്റ് കേരളം 2026’ കൺവൻഷന്റെ മുന്നോടിയായി  നടത്തിയ  വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ.കെ.എഫ്.പി.ടി.) പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി വൈ. അഷ്റഫ്, ട്രഷറർ ചേർക്കളം ബി. മൂസ, ജില്ലാ പ്രസിഡന്റ് കെ.എസ്. കോമു എന്നിവർ.

 

കൊച്ചി: കേരളത്തിലെ പെട്രോളിയം ഡീലർമാരുടെ കൺവൻഷൻ  ഒക്ടോബർ 31 ശനിയാഴ്ച പാലാരിവട്ടം ബൈപ്പാസിലെ ഹൈവേ ഗാർഡൻ കൺവൻഷൻ സെന്‍ററിൽ നടക്കും. ഇഗ്നൈറ്റ് കേരളം 2026 എന്ന പേരിൽ ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ കെ എഫ് പി ടി) സംഘടിപ്പിക്കുന്ന സമ്മേളനം  രാവിലെ 10.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യ,സിവിൽ സപ്പ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എംപി, ഉമാ തോമസ് എംഎൽഎ, കൊച്ചി മേയർ വി കെ മിനിമോൾ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, ഓയിൽ ഇൻഡസ്ട്രി കേരള കോ ഓർഡിനേറ്റർ ഗീതിക വർമ്മ  തുടങ്ങിയവർ പങ്കെടുക്കും. പ്രധാന മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ മേധാവികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. കൺവെൻഷനോടനുബന്ധിച്ച്, പെട്രോളിയം വിതരണക്കാരുടെ ദേശീയ സംഘടനയായ കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ് (സി ഐ പി ഡി) പ്രത്യേക ബോർഡ് യോഗം 30 ന് വൈകിട്ട് ചേരും.

കൺവെൻഷനോടനുബന്ധിച്ച് എ കെ എഫ് പി ടി യുടെ മുൻകാല സംസ്‌ഥാന പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ചടങ്ങിൽ ആദരിക്കും. തുടർച്ചയായി 50 വർഷമായി പെട്രോളിയം ഡീലർമാരായി തുടരുന്നവരെ ചടങ്ങിൽ മുഖ്യമന്ത്രി  ആദരിക്കും.

ആശുപത്രി സംരക്ഷണ നിയമത്തിന്റെ മാതൃകയിൽ, 24 മണിക്കൂറും സേവനം നൽകുന്ന പെട്രോൾ പമ്പുകൾക്കും  ജീവനക്കാർക്കും സുരക്ഷ നൽകുന്നതിനായി പ്രത്യേക പമ്പ് സംരക്ഷണ നിയമം കൊണ്ടുവരണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് എ കെ എഫ് പി ടി പ്രസിഡന്‍റ് ടോമി തോമസ്, ജനറൽ സെക്രട്ടറി വൈ.അഷ്‌റഫ്, ട്രഷറർ ചേർക്കളം ബി  മൂസ  എന്നിവർ പറഞ്ഞു. മാനദണ്ഡങ്ങളില്ലാതെ എവിടെയും പുതിയ പമ്പുകൾ തുറന്ന് ഡീലർമാരുടെ വ്യപാരം  തകർക്കുന്ന കമ്പനി നയങ്ങൾ തിരുത്തണമെന്നും ഫെഡറേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.

മിനിമം വേതനം, വൈദ്യുതി നിരക്കുകൾ, ഉയർന്ന ഭൂമി വാടക, ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തന ചെലവുകൾ വൻതോതിൽ വർധിച്ചിട്ടും എണ്ണക്കമ്പനികൾ  കമ്മീഷൻ വർധിപ്പിച്ചിട്ടില്ല. ഡീലര്മാരുടെ കമ്മീഷൻ കാലോചിതമായി പരിഷ്കരിക്കാൻ കേന്ദ്ര മന്ത്രാലയത്തോടും എണ്ണക്കമ്പനികളോടും സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്യണം.

നടപടിക്രമങ്ങൾ ലളിതമാക്കി ട്രേഡ് ലൈസൻസ് വേഗത്തിൽ ലഭ്യമാക്കണമെന്നും ഇതിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.

ഇന്ധന വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന  അധിക സെസുകൾ ഒഴിവാക്കണം. ഇന്ധനവില കർണാടകം, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്‌ഥാനങ്ങളിലേതുമായി ഏകീകരിക്കണം. പരിസ്‌ഥിതി മലിനീകരണത്തിന് കാരണമാകുന്ന വ്യാജ ഡീസലിന്‍റെയും ഇന്ധനങ്ങളുടെയും വ്യാപനം തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും പുതിയ പെട്രോൾ  പമ്പുകൾക്ക് അനുമതി നൽകും മുൻപ് നിലവിലുള്ള പമ്പുകളുടെ വ്യാപാര സ്‌ഥിരതയെ ബാധിക്കാത്ത രീതിയിൽ  പ്രായോഗിക പഠനം നടത്തണമെന്നും  എ കെ എഫ് പി ടി നേതാക്കൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ എ കെ എഫ് പി ടി പ്രസിഡന്റ്‌ ടോമി തോമസ്, ജനറൽ സെക്രട്ടറി വൈ അഷ്‌റഫ്‌, ട്രഷറർ ചേർക്കല ബി മൂസ, ജില്ലാ പ്രസിഡന്റ്‌ കെ എസ് കോമു എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img