കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസും ട്രെയിനിംഗും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെ ഗോകുലം പാർക്ക് കോൺവെൻഷൻ സെന്ററിൽ നടക്കുന്നു.
“Leadership to Foster Knowledge, Skills & Values” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.
ഉദ്ഘാടന സമ്മേളനം ഒക്ടോബർ 17 രാവിലെ 9.30ന് നടക്കും. ചടങ്ങിൽ ഇന്ത്യൻ നേവിയിലെ ഫ്‌ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായി പങ്കെടുക്കും.സി.ബി.എസ്.ഇ സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിസ്വജിത് സാഹ അതിഥിയായി പങ്കെടുക്കും.സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി (തിരുവനന്തപുരം കേന്ദ്രം) ശ്രീമതി എസ്. നിർമ്മല പ്രത്യേക പ്രഭാഷണം നടത്തും.കേരളത്തിലെ വിവിധ സഹോദയ കോംപ്ലെക്സുകളിലെയും സി.ബി.എസ്.ഇ സ്കൂളുകളിലെയും 900-ത്തിലധികം പ്രിൻസിപ്പൽമാർ ഈ കോൺഫറൻസിനായി പങ്കെടുക്കുന്നു.സംസ്ഥാനതലത്തിൽ ഇത്രയും വലിയ പ്രിൻസിപ്പൽ സംഗമം വിദ്യാഭ്യാസ രംഗത്ത് പുതിയ നേട്ടങ്ങൾക്കും സഹകരണത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ പ്രസിഡന്റ് ശ്രീ ജോജി പോൾ, ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, ട്രഷറർ ഫാ. ജോർജ് പഞ്ചയിലി സി.എം.ഐ എന്നിവർ പറഞ്ഞു, “ഈ കോൺഫറൻസ് വിദ്യാഭ്യാസ രംഗത്തെ നേതൃപാടവം വളർത്തുകയും, പ്രചോദനം നൽകുകയും, ഭാവി തലമുറയെ ശക്തമാക്കുകയും ചെയ്യുന്ന വേദിയായിരിക്കും” എന്നും.








