
എറണാകുളം : എറണാകുളം ഗവ. ലോ കോളേജ് അതിന്റെ 150-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ട്രയൽ അഡ്വക്കസി പ്രോഗ്രാമിനു തിരി തെളിഞ്ഞു. രാജ്യത്തുടനീളമുള്ള നിയമവിദ്യാർത്ഥികളിലെ അഭിഭാഷകത്വ മികവ് വളർത്തുക എന്ന ലക്ഷ്യത്തോടെ ജനുവരി 17 മുതൽ 19 വരെ നടത്തപ്പെടുന്ന ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം യോഗത്തിലെ മുഖ്യാതിഥി ആദരണീയ കേരള ഹൈ കോടതി ജഡ്ജ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർവഹിച്ചു.
ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാർ അധ്യക്ഷ പദവി അലങ്കരിച്ച ഉദ്ഘാടന യോഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രെംസി പി. എൻ. സ്വാഗതം ആശംസിച്ചു.
അഡ്വ. പി. ടി. ഗിരിജൻ (പി. ടി. എ. വൈസ് പ്രസിഡന്റ്), അഡ്വ. പി. സഞ്ജയ് (സെക്രട്ടറി, എൽകോസ്റ്റ), നവീൻ പി. (കോളേജ് യൂണിയൻ ചെയർമാൻ 2024-2025) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസർ ശ്രീമതി മിനി എസ്. കൃതജ്ഞത അറിയിച്ചു.
ജനുവരി 17 മുതൽ 19 വരെ നടക്കുന്ന ഈ പരിപാടി നിയമവിദ്യാർത്ഥികൾക്ക് അഭിഭാഷകത്വ രംഗത്ത് മികച്ച പരിശീലനം നൽകും എന്ന് ഉറപ്പാക്കപ്പെടുന്നു.








