06:58am 05 September 2026
NEWS
ഗവ ലോ കോളേജ് എറണാകുളം സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ട്രയൽ അഡ്വക്കസി പ്രോഗ്രാം - ജനുവരി 17 മുതൽ 19 വരെ
18/01/2025  02:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗവ ലോ കോളേജ് എറണാകുളം സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ട്രയൽ അഡ്വക്കസി പ്രോഗ്രാം - ജനുവരി 17 മുതൽ 19 വരെ

എറണാകുളം : എറണാകുളം ഗവ. ലോ കോളേജ്  അതിന്റെ 150-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ട്രയൽ അഡ്വക്കസി പ്രോഗ്രാമിനു തിരി തെളിഞ്ഞു. രാജ്യത്തുടനീളമുള്ള നിയമവിദ്യാർത്ഥികളിലെ അഭിഭാഷകത്വ മികവ് വളർത്തുക എന്ന ലക്ഷ്യത്തോടെ ജനുവരി 17 മുതൽ 19 വരെ നടത്തപ്പെടുന്ന ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം യോഗത്തിലെ മുഖ്യാതിഥി ആദരണീയ കേരള ഹൈ കോടതി ജഡ്ജ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർവഹിച്ചു.

ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാർ അധ്യക്ഷ പദവി അലങ്കരിച്ച ഉദ്ഘാടന യോഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രെംസി പി. എൻ. സ്വാഗതം ആശംസിച്ചു. 

അഡ്വ. പി. ടി. ഗിരിജൻ (പി. ടി. എ. വൈസ് പ്രസിഡന്റ്), അഡ്വ. പി. സഞ്ജയ് (സെക്രട്ടറി, എൽകോസ്റ്റ), നവീൻ പി. (കോളേജ് യൂണിയൻ ചെയർമാൻ 2024-2025) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസർ ശ്രീമതി മിനി എസ്. കൃതജ്ഞത അറിയിച്ചു. 

ജനുവരി 17 മുതൽ 19 വരെ നടക്കുന്ന ഈ പരിപാടി നിയമവിദ്യാർത്ഥികൾക്ക് അഭിഭാഷകത്വ രംഗത്ത് മികച്ച പരിശീലനം നൽകും എന്ന് ഉറപ്പാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img