
ചെങ്ങന്നൂർ: പഞ്ച ദിവ്യദേശ ദർശന്റെയും തിരുവതാംകൂർ ദേവസ്വം ബോർഡിന്റെയും തൃച്ചിറ്റാറ്റ് ഉപദേശക-
മാതൃസമിതിയുടെയും ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു (ഇമയവർ അപ്പൻ) ക്ഷേത്രത്തിൽ നടത്തപ്പെടുന്ന 6- മത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്ന രൂപീകരണസഭയിൽ തന്ത്രി താഴ്മൺമഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനര്, ഭദ്രദീപം തെളിയിച്ചു.
ചെങ്ങന്നൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസിർ ചിത്ര, ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ
ഷിബു രാജൻ,
പഞ്ചദിവ്യ ദേശദർശൻ- പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപനസമിതി ചെയർമാൻ അഡ്വ ബി രാധകൃഷ്ണ മേനോൻ, സെക്രട്ടറി പ്രസാദ് കളത്തൂർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രോഹിത് പി കുമാർ വലിയ പറമ്പിൽ വടക്കേതിലിനെ ജനറൽ കൺവീനറാ യും, പ്രദീപ് എസ് വി, പവനയെ ഫിനാൻസ് കൺവീനറായും,
സൗമ്യ മധുസൂദനൻ, സോപാനത്തിനെ
പബ്ലിസിറ്റി കൺവീനറായും തെരഞ്ഞെടുത്തു.
250 അംഗങ്ങളുള്ള സത്ര നിർവ്വാഹക സമിതി കമ്മിറ്റിക്കും രൂപം നൽകി.











