
എറണാകുളം ∙ ഓൾ ഇന്ത്യ നവോദയൻ വെൽഫെയർ സൊസൈറ്റിയുടെ “Care with Ride” പരിപാടിയുടെ ഭാഗമായി കുട്ടമ്പുഴ താളുകണ്ടം ഉന്നതിയിൽ ഓണാഘോഷം നടത്തി.
ഓഗസ്റ്റ് 28-ന് എറണാകുളം കലക്ടറേറ്റിൽ നിന്ന് തുടക്കം കുറിച്ച റൈഡിന് അസിസ്റ്റന്റ് കളക്ടർ ശ്രീമതി പാർവതി ഗോപകുമാർ IAS ഫ്ലാഗ് ഓഫ് ചെയ്തു.
ആഗസ്റ്റ് 29-ന് ഉന്നതിയിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം കോതമംഗലം എം. എൽ. എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാന്തി വെള്ളങ്കയൻ അധ്യക്ഷത വഹിച്ചു. എഫ്. ഐ .ടി ചെയർമാൻ ശ്രീ ആർ. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ഡാനി ,വാർഡ് മെമ്പർ ബിൻസി മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്
എ കെ രാമചന്ദ്രൻ,
ഫോറെസ്റ്റ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നിഖിൽ ജെറോം, ഉന്നതിയിലെ മൂപ്പൻ മാധവൻ മൊയ്‌ലി,
കാണിക്കാരൻ ബാലകൃഷ്ണൻ,
ഓൾ ഇന്ത്യ നവോദയൻ വെൽഫെയർ സൊസൈറ്റിയുടെ ഭാരവാഹികൾ എന്നിവർ വേദി പങ്കിട്ടു.
ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷങ്ങളിൽ ഓണസദ്യ, ഓണകിറ്റ് വിതരണം, മെഡിക്കൽ ക്യാമ്പ്, എമർജൻസി ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് എന്നിവ പ്രധാന ആകർഷണങ്ങളായി.
പ്രദേശവാസികളുടെ സജീവ പങ്കാളിത്തം ആഘോഷത്തിന് വർണ്ണം ചേർത്തു. സമൂഹത്തിലെ ഐക്യവും പങ്കിടലും വളർത്തുന്ന ഓണാഘോഷമായി പരിപാടി മാറി. സമാനമായ സാമൂഹിക, സേവനപ്രവർത്തനങ്ങൾ ഭാവിയിലും തുടരുമെന്ന് നവോദയൻ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.








