
കൊച്ചി: കടലും തീരവും ബഹു രാഷ്ട്ര കമ്പനികൾക്ക് അടിയറവെക്കുന്ന ബ്ലൂ ഇക്കണോമി നയത്തിനെതിരെ ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ആഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഉയർന്ന സബ്‌സിഡി നൽകി വൻകിട മത്സ്യ ബന്ധന കപ്പലുകൾക്ക് ലൈസൻസ് നൽകിയ നടപടി റദ്ദാക്കുക, ഇന്ത്യയിലെ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഭൂമിയും വീടും നൽകുക,മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ സംവരണവും ഗ്രാന്റുകളും നൽകുക, കോസ്റ്റ് ഗാർഡിലും നേവിയിലും പ്രത്യേക സംവരണം ഏർപ്പെടുത്തുക ,സമുദ്ര അതിർത്തി ലംഘിക്കുന്നതിന്റെ പേരിൽ വിദേശ രാജ്യങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുന്നത്അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കുക,എല്ലാ മത്സ്യതൊഴിലാളികൾക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസും, അപകട ഇൻഷ്വറൻസും ഉറപ്പാക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്‌സിഡി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന സമരം എ ഐ ടി യു സി ജന സെക്രട്ടറി അമർ ജിത് കൗർ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഖനനസമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഖനി ധാതുഭേദഗതി ബില്ല് മൂലം കരിമണൽ ഖനനവും കടൽ മണൽ ഖനനവും പൂർണ്ണമായും കോർപ്പറേറ്റുകൾ കയ്യടക്കുമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ ഐ ടി യു സി ) സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജന സെക്രട്ടറി ടി രഘുവരനും പറഞ്ഞു.കടലും കടൽ കടലും,തീരവും കോര്പ്പറേറ്റുകൾക്ക് കൈമാറുവാനും മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ വാസികളെ കുടിയിറക്കുന്നതിനും സംസ്ഥാന സർക്കർ പ്രഖ്യാപിച്ച പദ്ധതികൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തീരദേശ ജില്ലകളിൽ തീരദേശ സമര സദസ്സ് സംഘടിപ്പിക്കും.സമര സദസ്സിന്റെ സംസ്ഥാനതല ഉദ്ഘടാനം സെപ്റ്റംബർ 17 ന് 5 മണിക്ക് ശംഖുമുഖത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യും. കടലിലും തീരത്തും ഖനനം ലക്ഷ്യം വെച്ച് കൊണ്ടുള്ള സതേൺ റെയർ എർത്ത് കോറിഡോർ ,ബ്ലൂ ഇക്കോണമി തലസ്ഥാനം,കേരളത്തിന്റെ തീരദേശത്തെയാകെ ഉൾക്കൊള്ളിക്കുന്ന തുറമുഖ നഗര പദ്ധതി തുടങ്ങിയ വിവിധ പേരുകളിൽ കോർപ്പറേറ്റുകൾക്കായി സംസ്ഥാന സർക്കാർ പരവതാനിവിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തും,നീണ്ടകരയിലും,മുതലപൊഴിയിലും കടൽ ദുരന്തമുണ്ടായത് സുരക്ഷാ സംവിധാനങ്ങളുടെ പിഴവും ഏകോപനമില്ലായ്മ്മയും മൂലമാണെന്നും ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മത്സ്യ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചേർക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ ബന്ധനം നിരോധിക്കുന്ന നാളുകളിൽ മത്സ്യ തൊഴിലാളികൾക്ക് പ്രതിദിനം 200 രൂപ വരെ എൽഡിഎഫ് സർക്കാർ നൽകിയിരുന്നുവെന്നും ഈ ഇനത്തിൽ 3000 രൂപവരെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നുവെന്നും യുഡിഎഫ് സർക്കാർ മൺസൂൺ നാളുകൾ കഴിയാറായിട്ടും ഈ ഇനത്തിൽ ഒരു രൂപ പോലും തൊഴിലാളികൾക്ക് നൽകിയിട്ടില്ലെന്നും അവർ ചൂണ്ടി കാണിച്ചു.
Photo Courtesy - Google









