10:53am 01 May 2026
NEWS
അഖിലേന്ത്യ അഭിഭാഷക പരീക്ഷ: ₹3,500 ഫീസ് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി
03/09/2025  10:17 AM IST
സുരേഷ് വണ്ടന്നൂർ
അഖിലേന്ത്യ അഭിഭാഷക പരീക്ഷ: ₹3,500 ഫീസ് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി

​ന്യൂഡൽഹി: അഖിലേന്ത്യ അഭിഭാഷക പരീക്ഷ (AIBE) എഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ഈടാക്കുന്ന ₹3,500 ഫീസ് ശരിവെച്ച് സുപ്രീം കോടതി. ഈ ഫീസ് ചോദ്യം ചെയ്ത് അഭിഭാഷകൻ സന്യം ഗാന്ധി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
​അഭിഭാഷകരുടെ എൻറോൾമെന്റ് ഫീസ് ₹750 ആയി പരിമിതപ്പെടുത്തിയ 'ഗൗരവ് കുമാർ v. യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ മുൻ വിധി അഖിലേന്ത്യ അഭിഭാഷക പരീക്ഷയുടെ ഫീസിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷ നടത്താൻ വലിയ ചിലവുകളുണ്ടെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി.
​അഖിലേന്ത്യ അഭിഭാഷക പരീക്ഷയുടെ ഫീസ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(g) എന്നിവയുടെ ലംഘനമാണെന്ന് ഹർജിക്കാരനായ സന്യം ഗാന്ധി വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു. താമസിയാതെ ഒരു അഭിഭാഷകനെന്ന നിലയിൽ ഗാന്ധിക്ക് ഇതിന്റെ എത്രയോ ഇരട്ടി വരുമാനം നേടാൻ കഴിയുമെന്നും കോടതി തമാശരൂപേണ നിരീക്ഷിച്ചു.
​കേസ്: സന്യം ഗാന്ധി v. യൂണിയൻ ഓഫ് ഇന്ത്യ ആൻഡ് അനെർ.
നമ്പർ: W.P.(C) 28/2025

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img