
ചെങ്ങന്നൂർ : അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ സദാശിവൻ നായരുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ ക്യാമ്പ് ഓഫീസിൽ കൂടി. മണ്ഡലകാലത്തെ തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന് 30 ഓളം വകുപ്പുകളുടെ കോർഡിനേഷൻ ആർ.ഡി. ഒ യുടെ നേത്യത്വത്തിൽ രൂപീകരിക്കേണ്ടതാണ് എന്നു യോഗം ആവശ്യപ്പെട്ടു, ശബരിമല തീർത്ഥാടനത്തിന് ആരംഭിക്കുന്ന എല്ലാ സ്പെഷ്യൽ ട്രെയിനുകളും കൊല്ലം വരെ നീട്ടണമെന്നും , അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യാതിരിക്കാൻ വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും , ചെങ്ങന്നൂർ എരുമേലി ബസ്സ് സർവ്വീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു , ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ചിട്ടുള്ള 25 ലക്ഷം രൂപാ തീർത്ഥാടകരുടെ വർദ്ധനവ് പരിഗണിച്ച് 50 ലക്ഷം രൂപയായി ഉയർത്തണമെന്നും , ആറാട്ട്കടവും പരിസരവും പൂർണ്ണമായി സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും, വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും, 70 കെ.എസ്. ആർ.സി ബസ്സുകൾ മണ്ഡലകാലത്ത് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . റയിൽവേ സ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം ക്യാമ്പ് ഓഫീസിൽ 300 തീർത്ഥാടകർക്ക് വിരി വെയ്ക്കുവാനുള്ള സൗകര്യം , അന്നദാനം , ചുക്കുവെള്ളവിതരണം , അയ്യപ്പ ഭക്തർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . നവംബർ 17 ( വ്യശ്ചികം ഒന്ന് ) രാവിലെ 9 മണിക്ക് സേവന ക്യാമ്പ്
അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഡി വിജയകുമാർ ഉദ്ഘാടനം ചെയ്യും.
, യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ,
താലൂക്ക് ട്രഷറർ രാജേഷ് എൻ ആർ സി , സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ബാബു കല്ലൂത്ര, അഡ്വ കെ സന്തോഷ് കുമാർ, ഗണേഷ് പുലിയൂർ താലൂക്ക് ഭാരവാഹികളായബാലസുന്ദരപ്പണിക്കർ , കെ ബി യശോധ
രൻ , സോമൻ പ്ലാപ്പള്ളി, രാമചന്ദ്രകൈമൾ, ഹരികുട്ടംപേരുർ, ഗോപു പുത്തൻമഠത്തിൽ, ചന്ദ്രൻ വെട്ടിയാർ , മുരുകനാചാരി, അംബി തിട്ടമേൽ , രാഹുൽ വെൺമണി, മോഹനൻ പുലിയൂർ ,രതീഷ്, രാജേഷ് ഇരമല്ലിക്കര, മുരളി , കനകമ്മ, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.











