
കൊച്ചി: രാജ്യത്തെ പ്രമുഖ കാര്‍ഗോ കമ്പനിയായ ഓള്‍ കാര്‍ഗോ ലൊജിസ്റ്റിക്‌സും അവരുടെ ആഭ്യന്തര വിഭാഗമായ എക്‌സ്പ്രസ് ഡിസ്ട്രിബ്യൂഷനും ചരക്കു നീക്കത്തിന് പുതിയ സാങ്കേതിക വിദ്യയും വിവിധ വിതരണ മാതൃകകളും ആവിഷ്‌കരിച്ചു. വര്‍ധിച്ചു വരുന്ന ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ മേഖലയിലെ ചരക്കു നീക്കത്തിന് വേഗത വര്‍ധിപ്പിക്കാനാണിത്.ഏകീകൃത സാങ്കേതിക പ്ലാറ്റ്‌ഫോമുകള്‍, തത്സമയ കാര്‍ഗോ ട്രാക്കിംഗ്, നവീകരിച്ച സംയോജിത പ്രവര്‍ത്തന സംവിധാനങ്ങള്‍, ക്ലൗഡ് അധിഷ്ഠിത സൗകര്യങ്ങള്‍ എന്നിവയിലൂടെയാണ് വിതരണ ശൃംഖലയുടെ കാര്യക്ഷമത ആള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ് മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ ഡിമാന്റ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവിധ വിപണികളിലേക്ക് ഇത്തരം ഉല്‍പന്നങ്ങള്‍ കൂടുതലായി അതിവേഗം എത്തിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ ഫലപ്രദമായ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചത്.കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പന്നങ്ങള്‍ വിവിധ വിപണികളിലേക്ക് അതിവേഗം എത്തിക്കുന്നതിന് കൂടുതല്‍ സാങ്കേതിക ക്ഷമതയും ഗുണവുമുള്ള ചരക്കു നീക്കമാണ് രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് എംഡിയും സിഇഒയുമായ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു. വര്‍ധിച്ചു വരുന്ന ഡിമാന്റിനനുസരിച്ച് ഈ ദൗത്യം വിജയിപ്പിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും. അദ്ദേഹം വ്യക്തമാക്കി.
Photo Courtesy - Google







