08:04pm 10 November 2026
NEWS
ഓള്‍ ഏജ് ഗ്രൂപ്പ് എയ്‌റോബിക് ജിംനാസ്റ്റിക് ദേശീയ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 8 മുതല്‍ 10 വരെ കൊച്ചിയില്‍.
05/08/2025  09:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓള്‍ ഏജ് ഗ്രൂപ്പ് എയ്‌റോബിക് ജിംനാസ്റ്റിക് ദേശീയ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 8 മുതല്‍ 10 വരെ കൊച്ചിയില്‍.

എറണാകുളം: ഓള്‍ ഏജ് ഗ്രൂപ്പ്  എയ്‌റോബിക് - ജിംനാസ്റ്റിക്‌സ് ദേശീയ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 8 9 10 തീയതികളില്‍ കൊച്ചിയില്‍ നടക്കും.  കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിത്തിലാണ് മത്സരങ്ങള്‍. ഇതിനായുള്ള സംഘാടക സമിതി കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു. ജിംനാസ്റ്റിക് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ്  യൂ തിലകന്റെ അധ്യക്ഷനായിരുന്നു. ജിംനാസ്റ്റിക് അസോസിയേഷന്‍ കേരളയുടെ ജനറല്‍ സെക്രട്ടറി ജിത്തു വി എസ് ചാമ്പ്യന്‍ഷിപ്പിന്റെ രൂപരേഖ അവതരിപ്പിച്ചു.  കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്പി മോഹന്‍ദാസ് ,ജിംനാസ്റ്റിക് അസോസിയേഷന്‍ കേരള ട്രഷറര്‍  കെ അശോകന്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ പി, എറണാകുളം ജിംനാസ്റ്റിക് അസോസിയേഷന്‍ ട്രഷറര്‍ സജീവ് എസ് നായര്‍, എറണാകുളം ജില്ല  ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്  സനില്‍ സി കെ, എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി  ജോയിപോള്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളം ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ ദേവാനന്ദ് വി എ കൃതജ്ഞത അര്‍പ്പിച്ചു.യോഗത്തില്‍ ജില്ലാ സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷന്റെ ഭാരവാഹികളും മറ്റ് കായിക അസോസിയേഷന്റെ ഭാരവാഹികളും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img