07:10am 30 April 2026
NEWS
മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാവ് കൊലക്കേസിൽ പ്രതി
03/10/2025  07:31 AM IST
nila
 മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാവ് കൊലക്കേസിൽ പ്രതി

 മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാവ് കൊലക്കേസിൽ പ്രതി. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെയാണ് വ്യവസായിയായ അഭിഷേക് ഗുപ്തയുടെ കൊലപാതകത്തിൽ പ്രതിയായത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽപോയി. അതേസമയം,  ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയേയും വാടകക്കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സെപ്റ്റംബർ 30-ന് രാത്രി 9.30 ഓടെയാണ് അഭിഷേക് ഗുപ്ത (30) കൊല്ലപ്പെടുന്നത്. അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. ബൈക്ക് ഷോറൂം ഉടമയായ അഭിഷേകിനെ കൊലപ്പെടുത്താൻ ദമ്പതിമാർ വാടകക്കൊലയാളികളെ ഏർപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

മകന് പൂജ ശകുൻ പാണ്ഡെയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അതിൽനിന്ന് പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത ആരോപിക്കുന്നു. അഭിഷേകിനും പൂജയ്ക്കുമിടയിൽ സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നതായും നീരജ് ഗുപ്ത പറയുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് അദ്ദേഹംതന്നെയാണ് പൊലീസിൽ പരാതി നൽകിയത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img