03:47am 22 September 2026
NEWS
ദേശീയ റെക്കോർഡോടെ അലി താമർ ഫൈനലിൽ; ഏഷ്യൻ ഗെയിംസ് നീന്തലിൽ ഖത്തറിന് തിളക്കമാർന്ന പ്രകടനം
20/09/2026  07:13 PM IST
nila
ദേശീയ റെക്കോർഡോടെ അലി താമർ ഫൈനലിൽ; ഏഷ്യൻ ഗെയിംസ് നീന്തലിൽ ഖത്തറിന് തിളക്കമാർന്ന പ്രകടനം

 

 

​ടോക്കിയോ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ (ഐച്ചി-നാഗോയ 2026) 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഖത്തറിന്റെ അലി താമർ. ഞായറാഴ്ച അക്വാട്ടിക്സ് സെന്ററിൽ നടന്ന പുരുഷവിഭാഗം പ്രാഥമിക ഹീറ്റ്സിലെ മികച്ച പ്രകടനത്തോടെയാണ് താരം ഫൈനൽ ഉറപ്പിച്ചത്.  
​തന്റെ ഹീറ്റ്സിൽ 48.65 സെക്കൻഡിൽ നീന്തിയെത്തി രണ്ടാമതായാണ് അലി താമർ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. 49.10 സെക്കൻഡ് എന്ന തന്റെ തന്നെ മുൻ ദേശീയ റെക്കോർഡ് തകർത്താണ് താരം ഈ നേട്ടം കൈവരിച്ചത്. ഫൈനലിലും ഈ മികച്ച പ്രകടനം തുടർന്ന് ഖത്തറിനായി നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് താരം.  
​തിങ്കളാഴ്ച നടക്കുന്ന പുരുഷന്മാരുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് ഖത്തർ നീന്തൽ സംഘം അടുത്തതായി പൂളിലിറങ്ങുന്നത്.  
​മൊഹമ്മദ് മഹ്മൂദ്, അലി താമർ, സാദ് എൽ ദിൻ സാദ് എൽ ദിൻ, എമിൽ മുനീർ ഫൗസി, അബ്ദുള്ള അൽ ഗാമ്രി, മൊഹമ്മദ് അസീസ് ഗിലാനി എന്നീ 6 നീന്തൽ താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. വ്യക്തിഗത, റിലേ ഇനങ്ങളിലായി ആകെ 41 നീന്തൽ മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img