02:04am 12 November 2026
NEWS
അലി ബിൻ തവാറിന്റെ മൊറോക്കോ സൈക്കിൾ യാത്ര; അൽ ജസീറ ഡോക്യുമെന്ററി ഇന്ന് സംപ്രേഷണം ചെയ്യും
31/05/2026  12:21 PM IST
NILA
അലി ബിൻ തവാറിന്റെ മൊറോക്കോ സൈക്കിൾ യാത്ര; അൽ ജസീറ ഡോക്യുമെന്ററി ഇന്ന് സംപ്രേഷണം ചെയ്യും

ദോഹ: പ്രശസ്ത ഖത്തരി സഞ്ചാരിയും അവതാരകനും സൈക്കിൾ യാത്രക്കാരനുമായ അലി ബിൻ തവാർ അൽ കുവാരിയുടെ മൊറോക്കോ സൈക്കിൾ യാത്രയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ഇന്ന് (ഞായറാഴ്ച) രാത്രി 8 മണിക്ക് അൽ ജസീറ ഡോക്യുമെന്ററി ചാനൽ 
സംപ്രേഷണം ചെയ്യും.
 'ഖത്തർ-മൊറോക്കോ 2024 സാംസ്കാരിക വർഷം' (Qatar-Morocco 2024 Year of Culture) ആഘോഷങ്ങളുടെ ഭാഗമായി 'ഇയേഴ്സ് ഓഫ് കൾച്ചർ' (Years of Culture) മുൻകൈയ്യെടുത്ത് പങ്കാളിത്തത്തോടെയാണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.
​മൊറോക്കോയുടെ ചരിത്ര നഗരങ്ങൾ, മലനിരകൾ, തീരദേശ ഗ്രാമങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മദീനകൾ എന്നിവയിലൂടെ അലി ബിൻ തവാർ സൈക്കിളിൽ നടത്തിയ സവിശേഷമായ യാത്രയാണ് ഡോക്യുമെന്ററിയിലൂടെ ദൃശ്യവൽക്കരിക്കുന്നത്. യാത്രയ്ക്കിടയിൽ അവിടുത്തെ പ്രാദേശിക ചരിത്രകാരന്മാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, സാധാരണ ജനങ്ങൾ എന്നിവരുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചകളും മനുഷ്യബന്ധങ്ങളും വഴി മൊറോക്കോയുടെ സാംസ്കാരിക തനിമയെ വളരെ ആഴത്തിൽ ചിത്രീകരിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
​"മനുഷ്യരിലൂടെ ഒരു നാടിനെ അറിയാനുള്ള ശ്രമമായിരുന്നു ഈ യാത്ര. സൈക്കിളിലുള്ള യാത്ര ഒരു നാടുമായുള്ള നമ്മുടെ ബന്ധത്തെ മാറ്റും; നമ്മൾ പതുക്കെ സഞ്ചരിക്കുകയും കൂടുതൽ കാര്യങ്ങൾ ശ്രവിക്കുകയും ചുറ്റുപാടുകളുടെ ഭാഗമാവുകയും ചെയ്യും. അവിടെയുള്ള മനുഷ്യരുടെ അതിരുകളില്ലാത്ത സ്നേഹവും സാംസ്കാരികമായ ആത്മാഭിമാനവുമാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതെന്ന് 
അലി ബിൻ തവഅൽ കുവാരിപറഞ്ഞു.
​ടാൻജിയർ, ഷെഫ്ഷൗവൻ, ഫെസ്, റബാത്ത്, മാരാകേഷ് തുടങ്ങിയ നഗരങ്ങളിലൂടെയുള്ള യാത്രയിലൂടെ ആമസീഗ്, അറബ്, അന്ദലൂസിയൻ, ആഫ്രിക്കൻ, മെഡിറ്ററേനിയൻ, ഇസ്ലാമിക സ്വാധീനങ്ങൾ ഉൾക്കൊണ്ട് മൊറോക്കോ രൂപപ്പെടുത്തിയെടുത്ത വൈവിധ്യമാർന്ന സംസ്കാരം ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു. അവിടുത്തെ വാസ്തുവിദ്യ, സംഗീതം, കരകൗശലവിദ്യ, പരമ്പരാഗത ഭക്ഷണരീതികൾ എന്നിവയെല്ലാം ഇതിൽ പ്രതിഫലിക്കുന്നുണ്ട്.
​വിവിധ സംസ്കാരങ്ങളും ജനവിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ഇത്തരം കഥപറച്ചിലുകൾക്ക് സാധിക്കുമെന്ന് അൽ ജസീറ ഡോക്യുമെന്ററി ചാനൽ മാനേജിംഗ് ഡയറക്ടർ അഹമ്മദ് മഹ്ഫൂസ് പറഞ്ഞു. ലോകമെമ്പാടുമുള്ള നാഗരികതകളെയും പാരമ്പര്യങ്ങളെയും കുറിച്ച് ഡോക്യുമെന്ററികൾ ചെയ്യുന്നതിൽ ശ്രദ്ധേയനായ അലി ബിൻ തവാറിന്റെ ഈ സൈക്കിൾ യാത്ര, ഖത്തറും മൊറോക്കോയും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img