NEWS
ആലപ്പുഴ പത്തനംതിട്ടസഹോദയ ജില്ലാ കലോത്സവം
17/10/2025 07:35 PM IST
nila

ചെങ്ങന്നൂർ: രണ്ടു നാൾ നീണ്ടുനിൽക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ തുടക്കമായി. അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജെ എബ്രഹാം അഡ്മിനിസ്ട്രേറ്റർ സാലി എബ്രഹാം സഹോദയ വൈസ് പ്രസിഡന്റ് മോജി കെ സക്കറിയ, സെക്രട്ടറി ബി ജയകുമാർ,സ്കൂൾ പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ പ്രോഗ്രാം കോഡിനേറ്റർ രവിശങ്കർ എന്നിവർ സംബന്ധിച്ചു. രണ്ടുനാൾ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ പത്ത് വേദികളിലായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











