NEWS
തസ്‌ലീമ സുൽത്താന സിനിമാ നടന്മാർക്ക് പെൺകുട്ടികളെയും എത്തിച്ച് നൽകി
05/04/2025 12:56 PM IST
nila

ആലപ്പുഴയിൽ നിന്നും രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താന സിനിമാ താരങ്ങൾക്ക് യുവതികളെയും എത്തിച്ച് നൽകിയിരുന്നെന്ന് റിപ്പോർട്ട്. തസ്ലീമ ഒരു പ്രമുഖ താരത്തിന് പെൺവാണിഭ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് സൂചന. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നൽകിയെന്നും 25,000 രൂപ നൽകണമെന്ന് സന്ദേശം അയച്ചെന്നും പൊലീസ് കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സിനിമാ താരങ്ങൾക്ക് ലഹരിക്ക് പുറമെ പെൺകുട്ടികളെയും തസ്ലീമ എത്തിച്ചു നൽകിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. ആറ് കിലോ 'പുഷ്' കിട്ടിയെന്ന തസ്‌ലീമ സുൽത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് 'പുഷ്'.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











